ശ്രീലങ്കന്‍ തടവില്‍ കഴിയുന്ന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ഉടന്‍ മോചിപ്പിക്കുമെന്ന് ലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്സെ പറഞ്ഞു.
98 മത്സ്യത്തൊഴിലാളികളാണ് നിലവില്‍ ശ്രീലങ്കന്‍ ജയിലില്‍ കഴിയുന്നത്. കച്ചൈത്തീവ പ്രശ്‌നത്തില്‍ ശാശ്വത പരിഹാരത്തിനായി മുന്‍പ് പലതവണ രാജ്യാന്തര ചര്‍ച്ചനടന്നിട്ടുണ്ടെങ്കിലും ഇതുവരെ പ്രശ്‌നത്തില്‍ പരിഹാരമായിട്ടില്ല.
അന്താരാഷ്ട്ര അന്വേഷണം ആവശ്യപ്പെട്ടുള്ള യുഎസ് പ്രമേയത്തെ പിന്തുണക്കാത്ത ഇന്ത്യന്‍ നിലപാടില്‍ നന്ദിയുണ്ടെന്നും ശ്രീലങ്ക പറഞ്ഞു.
അപകടരമായ പ്രമേയത്തെ പിന്തുണക്കാതെ വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്ന ഇന്ത്യയെ നന്ദി അറിയിക്കുന്നതായും ലങ്കന്‍ കോണ്‍സില്‍ ജനറല്‍ ബന്ദുള ജയശേഖര പറഞ്ഞു.
രാജ്യാന്തര ഏജന്‍സികള്‍ വരണമെന്ന യുഎസ്. ആവശ്യം ലങ്കയിലേക്കു പ്രവേശിക്കാനുള്ള യുഎസ്സിന്റെ പദ്ധതിയാണെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍.