ഇന്ത്യന്‍ അതിര്‍ത്തിയിലെ കടന്നുകയറ്റം യാദൃശ്ചികമെന്ന് ചൈനീസ് സൈനിക നേതൃത്വം
ചൊവ്വ, 16 ജൂലൈ 2013 (08:23 IST)
PRO
PRO
ലഡാക്കിലെ ഇന്ത്യന്‍ അതിര്‍ത്തിയിലേക്കുള്ള കടന്നുകയറ്റം യാദൃശ്ചികമായിരുന്നുവെന്ന് ചൈനീസ് സൈനിക നേതൃത്വം. ഇതു സംബന്ധിച്ച് ആദ്യമായാണ് വിശദീകരണവുമായി ചൈനീസ് സൈനിക നേതൃത്വം രംഗത്തെത്തുന്നത്. ലഡാക്കിലെ ദെപ്സങ് ബള്‍ജിലെ ചൈനയുടെ കടന്നുകയറ്റം യാദൃശ്ചികമായിരുന്നുവെന്ന് പിഎല്‍ഃഎ കേണല്‍ മാജുന്‍ പറഞ്ഞു. പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ രൂപീകരിച്ചിട്ടുള്ള പ്രായോഗിക സംവിധാനങ്ങളെ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബെയ്ജീങ്ങില്‍ ഇന്ത്യന്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ മാത്രം ക്ഷണിക്കപ്പെട്ട പത്രസമ്മേളനത്തിലാണ് മാ ജുന്റെ വിശദീകരണം.
ഇന്ത്യന്‍ അതിര്‍ത്തിയിലെ കടന്നുകയറ്റം സംബന്ധിച്ച് പിഎല്‍എയോ ചൈനീസ് വിദേശകാര്യ മന്ത്രാലയമോ ഇതുവരെ വ്യക്തമായ വിശദീകരണം നല്‍കാന്‍ കൂട്ടാക്കിയിരുന്നില്ല. ഇതാദ്യമായാണ് പിഎല്‍എ വിശദീകരണവുമായി എത്തിയിരിക്കുന്നത്. പ്രത്യേകിച്ച് ഇന്ത്യന്‍ പത്രപ്രവര്‍ത്തകരോട് പിഎല്‍എ നേതൃത്വം കൂടിക്കാഴ്ചയ്ക്ക് തയ്യാറാകുന്നതും ഇതാദ്യമാണ്.