ഇനി ‘ഊമ്പ്രല്ല’ പറയും മഴ പെയ്യുമോ ഇല്ലയോ എന്ന്

തിങ്കള്‍, 21 മാര്‍ച്ച് 2016 (18:07 IST)
മഴക്കാലത്ത് പുറത്ത് ഇറങ്ങുമ്പോള്‍ കുട എടുക്കണോ എന്ന് സംശയിച്ച് നില്‍ക്കാറുണ്ടോ? എങ്കില്‍ ഇനി ആ സംശയം വേണ്ട. കുട തന്നെ നിങ്ങളോട് പറയും മഴ പെയ്യുമോ ഇല്ലയോ എന്ന്. ഫ്രാന്‍സിലെ ഒരു കമ്പനിയാണ് വ്യത്യസ്ഥമായ ഒരു കുട വിപണിയില്‍ ഇറക്കിയത്. 
 
‘ഊമ്പ്രല്ല’ എന്നാണ് കുടയ്ക്ക് കമ്പനി പേരിട്ടിരിക്കുന്നത് പേരിട്ടിരിക്കുന്ന. സ്മാര്‍ട്ട് ഫോണുമായി കുട കണക്ട് ചെയ്താല്‍ മഴ പെയ്യാന്‍ സാധ്യത ഉണ്ടോ എന്ന കാര്യം ഒരു സന്ദേശത്തിലൂടെ കുട നിങ്ങളെ അറിയിക്കും. ഇതു കൂടാതെ എവിടെയെങ്കിലും മറന്നു വച്ചാല്‍ കുട അതും സന്ദേശത്തിലൂടെ നിങ്ങളെ അറിയിക്കും.
 
ഈ കുടയില്‍ ഘടിപ്പിച്ചിട്ടുള്ള സെന്‍സര്‍ വഴി മര്‍ദ്ദം, ഈര്‍പ്പം, തപനില എന്നിവയുടെ അടിസ്ഥാനത്തിലാണ് മഴ പെയ്യുമോ എന്ന കാര്യത്തില്‍ കുട നിങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ തരുന്നത്. കുടയുടെ മുകളില്‍ ഘടിപ്പിച്ചിട്ടുള്ള ക്യാമറ വഴി ആകാശത്തിന്റെ ചിത്രങ്ങള്‍ എടുക്കാനുള്ള ഓപ്ഷനും ഉണ്ട്.
 
ഇതുകൂടാതെ ശക്തിയേറിയ കാറ്റിനെ ചെറുക്കാനും കുടയ്ക്ക് കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഏതായാലും ഇതിനോടകം തന്നെ ‘ഊമ്പ്രല്ല’യ്ക്ക് നല്ല പ്രതികരണമാണ് ലണ്ടനില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.
 
 
 

വെബ്ദുനിയ വായിക്കുക