'ഇനി മരിച്ചവരെ തിരിച്ചുകൊണ്ടു വരാം’

ബുധന്‍, 31 ജൂലൈ 2013 (17:20 IST)
PRO
PRO
ഇനിയാര്‍ക്കും മരണമില്ല. മരിച്ചാല്‍ അവരെ തിരിച്ചു കൊണ്ടു വരാം. വൈദ്യശാസ്ത്രത്തിന്റെ മുന്നേറ്റം മരിച്ചവരെ തിരിച്ചുകൊണ്ടുവരുന്നതിലേക്ക് എത്തിക്കുമെന്നാണ് അമേരിക്കന്‍ ഡോക്ടര്‍ സാം പാര്‍ണിയയുടെ വിശ്വാസം. വൈദ്യശാസ്ത്ര രംഗത്തെ ഓരോ നിമിഷത്തെയും കണ്ടെത്തലുകള്‍ക്ക് എന്നെങ്കിലും ഒരിക്കല്‍ മരിച്ചവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശ്വാസം നിലച്ച ഒരാളെ മണിക്കൂറുകള്‍ കഴിഞ്ഞാലും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയും. ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് മണിക്കൂറുകള്‍ക്കകം വീണ്ടും ജീവന്‍ നല്‍കാന്‍ കഴിയുമെന്ന് ഡോ. പാര്‍ണിയ വെളിപ്പെടുത്തി.

ഹൃദയസ്തംഭനം സംഭവിച്ച വ്യക്തി ക്ലിനിക്കലായി മരിച്ചുകഴിഞ്ഞാലും കാര്‍ഡിയോളജിസ്റ്റിന്റെ നിയന്ത്രണത്തില്‍ ആന്‍ജിയോഗ്രാം നടത്തി രക്തംകട്ടപിടിച്ചത് കണ്ടെത്തി അത് നീക്കം ചെയ്ത് സ്റ്റെന്റിട്ട് ഹൃദയം പുഃനപ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. അടുത്തിടെ റോമില്‍ അന്തരിച്ച സൊപ്രാനോസ് താരം ജെയിംസ് ഗണ്ടോല്‍ഫിനിക്ക് ന്യൂയോര്‍ക്കില്‍ ആയിരുന്നെങ്കില്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നു.

വെബ്ദുനിയ വായിക്കുക