അവധിയില്ല, അമേരിക്കന്‍ പ്രസിഡന്‍റ് ട്രം‌പിന് ശമ്പളം 67 രൂപ!

Webdunia
തിങ്കള്‍, 14 നവം‌ബര്‍ 2016 (16:04 IST)
നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രം‌പിന്‍റെ ശമ്പളം എത്രയായിരിക്കും? ആയിരക്കണക്കിന് കോടികളുടെ ബിസിനസ് സാമ്രാജ്യമുള്ള ട്രം‌പിന് പ്രസിഡന്‍റ് എന്ന നിലയില്‍ എത്ര ശമ്പളം ലഭിക്കുമെന്നറിയാന്‍ ഏവര്‍ക്കും താല്‍പ്പര്യം കാണും. എങ്കില്‍ കേട്ടോളൂ, ട്രം‌പിന് 67 രൂപയായിരിക്കും മാസശമ്പളം!
 
അതെന്താ അങ്ങനെ എന്ന് ആലോചിക്കുകയാണോ? തനിക്ക് മാസം ഒരു ഡോളര്‍ മാത്രം ശമ്പളം മതിയെന്നാണ് ട്രം‌പ് അറിയിച്ചിരിക്കുന്നത്. ഇന്നത്തെ ഒരു ഡോളറിന്‍റെ മൂല്യം 67.65 രൂപ.
 
മാത്രമല്ല, തനിക്ക് അവധിയൊന്നും ആവശ്യമില്ലെന്നും ട്രം‌പ് വ്യക്തമാക്കി. ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതിന്‍റെ തിരക്കിലാണ് താനെന്നും അതിനായി ശമ്പളവും അവധിയും ആവശ്യമില്ലെന്നും ഒരു ടി വി അഭിമുഖത്തിലാണ് ട്രം‌പ് വ്യക്തമാക്കിയത്.
 
അമേരിക്കന്‍ പ്രസിഡന്‍റിന് പ്രതിമാസ ശമ്പളമായി അനുവദിക്കപ്പെട്ടിരിക്കുന്നത് നാല് ലക്ഷം ഡോളറാണ്.
Next Article