ദുബായിലെ അല്‍ മക്തൂം വിമാനത്താവളം ജൂണ്‍ ഇരുപത്തിയേഴിന് തുറക്കും. വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗമാണ് അന്നുമുതല്‍ തുറന്നുപ്രവര്‍ത്തിക്കുക. ലോകത്തെ ഏറ്റവും വലിയ കാര്‍ഗോ വിമാനത്താവളമാണിത്.
വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനല്‍ ഈ വര്‍ഷം അവസാനത്തോടെ തുറക്കാനാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ദുബായിലെ രണ്ടാമത്തെ വിമാനത്താവളമാണിത്.
ഏതാണ്ട് 120 മില്യന്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിമാനത്താവളമാണ് അല്‍ മക്തൂം. ആറു റണ്‍വേകളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. 140 സ്ക്വയര്‍ കിലോമീറ്റര്‍ വരുന്നതാണ് വിമാനത്താവളം. പുതിയ വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നതോടെ വ്യോമയാന ഗതാഗതത്തിലും വിമാനങ്ങള്‍ വഴിയുള്ള ചരക്കുഗതാഗതത്തിലും വന്‍ പുരോഗതിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ദുബായ്.