അറസ്റ്റ് ഭയന്ന് സുഡാന്‍ പ്രസിഡന്റ് രാജ്യം വിട്ടു

ബുധന്‍, 17 ജൂലൈ 2013 (14:36 IST)
PRO
ആഫ്രിക്കന്‍ യൂണിയന്‍ സമ്മേളനത്തിന് എത്തിയ സുഡാന്‍ പ്രസിഡന്റ് അറസ്റ്റിനെ ഭയന്ന് രാജ്യം വിട്ടു. സുഡാന്‍ പ്രസിഡന്റ് ഒമര്‍ ഹസന്‍ അല്‍ ബഷീറാണ് അറസ്റ്റ് ഭയന്ന് നൈജീരിയ വിട്ടത്.

ആഫ്രിക്കന്‍ യൂണിയന്‍ സമ്മേളനത്തിന് എത്തിയ അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ആഫ്രിക്കന്‍ യൂണിയന്‍ സംഘടിപ്പിച്ച എയ്ഡ്സ്‌ ഉച്ചകോടിക്ക്‌ ബഷീറിനെ ക്ഷണിച്ചതിനെതിരെ ലോകരാജ്യങ്ങള്‍ പ്രതിഷേധിച്ചിരുന്നു. ഇതിനിടയിലാണ് ബഷീര്‍ രാജ്യം വിട്ടത്.

സുഡാനില്‍ രണ്ടുലക്ഷം പേര്‍ മരിച്ച വംശീയ കൂട്ടക്കുരുതിക്കു നേതൃത്വം നല്‍കിയ ബഷീറിനെ അറസ്റ്റ്‌ ചെയ്യാന്‍ രാജ്യാന്തര കോടതി ഉത്തരവിട്ടിട്ടുണ്ട്‌. എന്നാല്‍ ഈ ഉത്തരവ് പാലിക്കേണ്ടന്ന് ആഫ്രിക്കന്‍ യൂണിയന്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്ന് ബഷീറിനെ സമ്മേളനത്തിന് ക്ഷണിക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക