അയമോദകത്തിന്‍റെ വേരില്‍ നിന്ന് മദ്യം, കുടിച്ചാല്‍ നോ ഹാങ്ങോവര്‍, കണ്ണുചുവക്കുകപോലുമില്ല, ഫിറ്റാണെങ്കില്‍ ഫിറ്റോടുഫിറ്റ്, കുടിയന്‍‌മാര്‍ ആഹ്ലാദത്തില്‍ !

ശനി, 6 ഫെബ്രുവരി 2016 (19:23 IST)
ഉത്തരകൊറിയക്കാര്‍ സന്തോഷം കൊണ്ട് എന്തും ചെയ്യുമെന്ന അവസ്ഥയിലാണ്. കാരണം അവര്‍ പുതിയ ഒരു കണ്ടുപിടിത്തം നടത്തിയിരിക്കുന്നു. സാധാരണ കണ്ടുപിടിത്തമൊന്നുമല്ല, മദ്യപന്‍‌മാരെയെല്ലാം ഒറ്റയടിക്ക് ആഹ്ലാദിപ്പിക്കുന്ന ഒരു കണ്ടുപിടിത്തം. 
 
ഹാങ്ങോവര്‍ ഇല്ലാത്ത മദ്യമാണ് ഉത്തര കൊറിയ കണ്ടുപിടിച്ചിരിക്കുന്നത്. എത്രകുടിച്ചാലും കണ്ണുപോലും ചുവക്കില്ല എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. അയമോദക ഇനത്തില്‍പെട്ട ഒരു ഔഷധച്ചെടിയുടെ വേരില്‍ നിന്നാണത്രേ ഈ മദ്യം നിര്‍മ്മിക്കുന്നത്. 
 
ടെഡോങ്ങാങ്ങ് ഭക്‍ഷ്യനിര്‍മ്മാണ ഗവേഷകസംഘമാണ് മദ്യം കണ്ടുപിടിച്ചിരിക്കുന്നത്. ഈ കണ്ടുപിടിത്തത്തെ വിപ്ലവകരമായ നേട്ടം എന്നാണ് ഉത്തരകൊറിയ വിശേഷിപ്പിച്ചിരിക്കുന്നത്. ഈ ‘മര്യാദക്കാരന്‍’ മദ്യത്തെ ദേശീയ നേട്ടമെന്ന് കൊറിയന്‍ പത്രങ്ങളും വിശേഷിപ്പിക്കുന്നു.

വെബ്ദുനിയ വായിക്കുക