അമ്യൂസ്മെന്റ് പാര്‍ക്കുകളില്‍ വിലക്ക് ഏര്‍പ്പെടുത്തുന്നതായി ആരോപിച്ച് അമേരിക്കയിലെ മുസ്ലിം-സിഖ് വിഭാഗങ്ങള്‍ പരാതിയുമായി രംഗത്ത്. ചില പ്രത്യേക റൈഡുകളില്‍ കയറാന്‍ അനുവദിക്കുന്നില്ലെന്നും ഇത് വംശീയ വിവേചനമാണെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍, യുണൈറ്റഡ് സിഖ്‌സ് എന്നീ സംഘടനകളാണ് യുഎസ്. അധികൃതര്‍ക്ക് പരാതിനല്‍കിയത്. കാലിഫോര്‍ണിയയിലെ ബൂമേഴ്‌സ് അമ്യൂസ്‌മെന്റ് പാര്‍ക്കിനെതിരെയാണ് ആരോപണം.
തലപ്പാവുവെച്ച പുരുഷന്മാരെയും ശിരോവസ്ത്രം ധരിച്ച സ്ത്രീകളെയുമാണ് ചില റൈഡുകളില്‍ കയറാന്‍ അനുവദിക്കാത്തത്. ഇത് ഗുരുതര മനുഷ്യാവകാശ ലംഘനമാണെന്ന് സംഘടനകള്‍ ആരോപിക്കുന്നു. എന്നാല്‍, സുരക്ഷാപ്രശ്‌നം മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നാണ് പാര്‍ക്ക് അധികൃതരുടെ വിശദീകരണം.
ഇതിനിടെ, സിഖുകാരെ യുഎസ് സൈന്യത്തില്‍ ചേര്‍ക്കാന്‍ അനുവദിക്കണമെന്നഭ്യര്‍ഥിച്ച് ഇന്ത്യന്‍ വംശജരായ ഉന്നത ഉദ്യോഗസ്ഥര്‍ യുഎസ് പ്രതിരോധ സെക്രട്ടറി ചക്ക് ഹേഗലിന് കത്തയച്ചു. മതവിശ്വാസത്തിന് കോട്ടംതട്ടാത്തവിധത്തില്‍ സൈന്യത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം.