അമ്മ ഉപേക്ഷിച്ച കുഞ്ഞിന്‌ മുലപ്പാല്‍ നല്‍കി പൊലീസ് ഉദ്യോഗസ്‌ഥ മാതൃകയായി

ശനി, 9 ഏപ്രില്‍ 2016 (12:19 IST)
ഒരു രാജ്യത്തിന് മുഴുവന്‍ മാതൃകയായിരിക്കുകയാണ് സില്‍വിന റോജസ്‌ എന്ന പോലീസ്‌ ഉദ്യോഗസ്‌ഥ. അമ്മ ഉപേക്ഷിച്ച്‌ പോയ കുഞ്ഞിന്‌ മുലപ്പാല്‍ നല്‍കി സമൂഹത്തിന് മാതൃകായായിരിക്കുകയാണ് സില്‍വിന. സര്‍ജന്റീനയിലെ രുനുയാനിലാണ്‌ സംഭവം. 15കാരിയായ അമ്മ കുട്ടിയെ ഉപേക്ഷിച്ചതോടെയാണ് മാതൃസ്നേഹത്തിന്റെ പ്രതീകമായി സില്‍വിന മാറിയത്.
 
ഭര്‍ത്താവിന്റെ പിതാവുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന്‌ കുഞ്ഞിന്റെ അമ്മ വീട്‌ വിട്ട്‌ ഇറങ്ങുകയായിരുന്നു. തുടര്‍ന്ന്‌ കുഞ്ഞ്‌ കരയാന്‍ തുടങ്ങി. എന്ത്‌ ചെയ്യണമെന്ന്‌ അറിയാതെ നിന്ന കുഞ്ഞിന്റെ പിതാവ്‌ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
 
തുടര്‍ന്ന് ഇവരുടെ വീട്ടില്‍ സില്‍വിനയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം എത്തുകയായിരുന്നു. വിശന്ന് കരയുന്ന കുഞ്ഞിന് സില്‍വിന മുലപ്പാല്‍ നല്‍കുകയായിരുന്നു. ഇതോടെ കുഞ്ഞ്‌ കരച്ചില്‍ അവസാനിപ്പിക്കുകയും ചെയ്‌തു. എട്ട്‌ മാസമായ കുഞ്ഞിന്റെ അമ്മയാണ്‌ സില്‍വിന. കുഞ്ഞ്‌ വിശന്നിട്ടാണ്‌ കരയുന്നത്‌ എന്ന്‌ മനസിലാക്കിയതോടെ പാല്‍ നല്‍കാന്‍ സില്‍വിന മടി കാട്ടിയില്ല. പിന്നീട് കുഞ്ഞിന് ഉടുപ്പുകളും മറ്റും നല്‍കിയ കുഞ്ഞിന്റെ അമ്മ വീട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് തിരികെ വന്നതെന്ന് സില്‍വിന പറഞ്ഞു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വെബ്ദുനിയ വായിക്കുക