അമേരിക്ക വെനസ്വേലന്‍ നയതന്ത്രജ്ഞരെ പുറത്താക്കി

ബുധന്‍, 26 ഫെബ്രുവരി 2014 (12:19 IST)
PRO
അമേരിക്ക രാജ്യത്തെ വെനസ്വേലയുടെ നയതന്ത്രജ്ഞരെ പുറത്താക്കി. നേരത്തെ അമേരിക്കയുടെ നയതന്ത്രജ്ഞരെ വെനസ്വേല പുറത്താക്കിയിരുന്നു. ഇതിന് മറുപടിയാണ് ഈ പുറത്താക്കല്‍.

രാജ്യത്തെ 3 വെനസ്വേലന്‍ നയതന്ത്രജ്ഞരെ അമേരിക്ക പുറത്താക്കിയെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌പെന്റിനെ ഉദ്ദരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തത്. 48 മണിക്കൂറിനുള്ളില്‍ രാജ്യവിടാനാണ് ഇവര്‍ക്ക് അമേരിക്ക നിര്‍ദേശം നല്‍കിയിട്ടുള്ളത്.

ഈ മാസം ആദ്യത്തിലാണ് വെനസ്വേല യുഎസ് നയതന്ത്രജ്ഞരെ പുറത്താക്കിയത്. രാജ്യത്തെ പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ ചരടുവലിക്കുന്നത് ഇവരാണെന്ന് ആരോപിച്ചായിരുന്നു വെനസ്വേലന്‍ നടപടി. എന്നാല്‍ അമേരിക്ക ഈ ആരോപണം നിഷേധിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക