ലോകത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റിനെതിരെ കടുത്ത നടപടിക്ക് അമേരിക്ക. ഐ എസിനെതിരെ യുദ്ധം ചെയ്യുന്നവർക്ക് എല്ലാ പിന്തുണയും അമേരിക്ക പ്രഖ്യാപിച്കു. പാരിസ് ആവർത്തിക്കാതിരിക്കാനും ഐ എസിനെ ഇല്ലാതാക്കാനും ആവശ്യമായ എല്ലാ നടപടിയും സ്വീകരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ അറിയിച്ചു.
ഐ എസിനെതിരായ സൈനിക നീക്കത്തിൽ കൂടുതൽ ശ്രദ്ധിക്കണമെന്ന് റഷ്യയോട് യൂറോപ്യൻ രാജ്യങ്ങൾ ആവശ്യപ്പെട്ടു. അതേസമയം,സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ ശക്തികേന്ദ്രങ്ങളിൽ ഫ്രഞ്ച് യുദ്ധവിമാനങ്ങൾ ആക്രമണം നടത്തി. റാഖ്‌ക കേന്ദ്രമാക്കി നടത്തിയ വ്യോമാക്രമണത്തിൽ വലിയ നശനഷ്ടവും ആളപായവും ഉണ്ടായതായാണ് സൂചന.
129 പേരാണ് പാരീസിൽ നടത്തിയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. വളരെ ആസൂത്രിതമായാണ് ഐ എസ് ഭീകരർ ഫ്രൻസിൽ ആക്രമണം അഴിച്കുവിട്ടതെന്നാണ് റിപ്പോർട്ടുകൾ. ജിഹാദി ജോണിന്റെ കൊലപാതകത്തെ തുടന്ന് പെട്ടെന്നുണ്ടായ പ്രകോപനമല്ല ഈ ആക്രമണത്തിനു പിന്നിൽ എന്നാണ് വിലയിരുത്തൽ. ഏറെ നാൾ സമയമെടുത്ത് ആസൂത്രണം ചെയ്ത അക്രമണ പദ്ധതിയാണ് പരീസിൽ നടപ്പാക്കിയതെന്നാണ് റിപ്പോർട്ടുകൾ.