അമിതഭാരത്തെ തുടര്‍ന്ന് വധശിക്ഷയില്‍ നിന്നും രക്ഷപ്പെട്ട പ്രതി ജയിലില്‍ കിടന്ന് മരിച്ചു

ശനി, 27 ജൂലൈ 2013 (14:08 IST)
PRO
PRO
അമിതഭാരത്തെ തുടര്‍ന്ന് വധശിക്ഷയില്‍ നിന്നും ജീവപര്യന്തമാക്കിയ പ്രതി ജയിലില്‍ കിടന്ന് മരിച്ചു.
അമേരിക്കന്‍ ജയിലിലാണ് സംഭവം.

220 കിലോ ഭാരമുള്ള റൊണാള്‍ഡ് പോസ്റ്റ് എന്ന പ്രതിയെ തൂക്കികൊല്ലാന്‍ വിധിവന്നെങ്കിലും അമിത ഭാരം കാരണം ശിക്ഷ ജീവപര്യന്തമാക്കുകയായിരുന്നു. 1983ല്‍ ഹോട്ടല്‍ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലാണ് റൊണാള്‍ഡിന് വധശിക്ഷ വിധിച്ചത്.

തുടര്‍ന്ന് റൊണാള്‍ഡ് പോസ്റ്റ് 28 കൊല്ലമായി ജയിലില്‍ കഴിഞ്ഞു വരികയായിരുന്നു.

വെബ്ദുനിയ വായിക്കുക