വടക്കുപടിഞ്ഞാറന്‍ നൈജീരിയയിലെ മദുഗുരിയില്‍ പെട്രോള്‍ പമ്പിലുണ്ടായ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ ആറ് തീവ്രവാദികളടക്കം 21 പേര്‍ കൊല്ലപ്പെട്ടു.
അഞ്ച് സൈനികരടക്കം 17 പേര്‍ക്ക് പരുക്കേറ്റിറ്റുണ്ട്. തീവ്രവാദികളുടെ നാല് വാഹനങ്ങള്‍ പെട്രോള്‍ പമ്പിന് സമീപം കണ്ട സൈനികര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഈ സമയം ചാവേറുകള്‍ സ്ഫോടനം നടത്തി. സ്ഫോടന വസ്തുക്കള്‍ നിറച്ച വാഹനം പൊട്ടിത്തെറിച്ചതോടെ പെട്രോള്‍ പമ്പടക്കം അഗ്നിക്കിരയായി.
ഇസ്ലാമിക തീവ്രവാദി സംഘടനയായ ബൊക്ക ഹറാമാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സ്ഫോടനത്തില്‍ നിന്നും രക്ഷപ്പെട്ട ഒരു ചാവേറിനെ സൈന്യം അറസ്റ്റ് ചെയ്തിട്ടുണ്ട്.