അഫ്ഗാനിസ്ഥാന്റെ പുത്തന്‍ സര്‍ക്കാരുമായി സഹകരിക്കാം; പാകിസ്ഥാന്‍

തിങ്കള്‍, 7 ഏപ്രില്‍ 2014 (12:52 IST)
PRO
അഫ്ഗാനിസ്ഥാന്റെ പുതിയ സര്‍ക്കാരുമായി സഹകരിക്കാമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്.

അഫ്ഗാനിസ്ഥാനില്‍ സമാധാനം കൊണ്ടുവരുന്നതിനായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ സന്നദ്ധമാണെന്നും ഷെരീഫ് അറിയിച്ചു‌. ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ താലിബാന്റെ ബഹിഷ്കരണ ആഹ്വാനം വകവയ്ക്കാതെ നിരവധിപ്പേര്‍ വോട്ട്‌ ചെയ്യാനെത്തിയിരുന്നു.

ഇത്രയധികം ജനങ്ങള്‍ ജനാധിപത്യ പ്രക്രീയയില്‍ പങ്കെടുത്തത്‌ പ്രദേശത്തെ സമാധാനത്തിനും സ്ഥിരതയ്ക്കും ഗുണകരമാകുമെന്ന പ്രതീക്ഷയും ഷെരീഫ്‌ പങ്കുവച്ചു.

വെബ്ദുനിയ വായിക്കുക