അന്‍പത് വര്‍ഷത്തിന് ശേഷം ഒരു പാക് സിനിമ ഓസ്കറിലേക്ക്!
ശനി, 14 സെപ്‌റ്റംബര്‍ 2013 (12:34 IST)
PRO
PRO
അന്‍പത് വര്‍ഷത്തിന് ശേഷം ഒരു പാക് സിനിമ ഓസ്കര്‍ മത്സരത്തിലേക്ക് എത്തുന്നു. നസിറുദീന്‍ ഷാ പ്രധാന കഥാപാത്രമായിട്ടുള്ള ‘സിന്ദാ ഭാഗ്’ ആണ് ഓസ്കര്‍ മത്സരത്തില്‍ പാകിസ്ഥാനില്‍ നിന്ന് അരനൂറ്റാണ്ടിന് ശേഷം എത്തിയ ചിത്രം.
വിദേശഭാഷയിലുള്ള ചിത്രങ്ങള്‍ക്ക് 1956ല്‍ ഓസ്കര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയ ശേഷം രണ്ട് ചിത്രങ്ങള്‍ മാത്രമാണ് പാക്കിസ്ഥാനില്‍നിന്ന് അയച്ചത്. ജാഗോ ഹുവാ സവേര (1959), 'ഗുന്‍ഘട്ട് (1963) എന്നിവയായിരുന്നു ഇത്.
പാക്കിസ്ഥാനിലേക്ക് ആദ്യമായി ഓസ്കര്‍ എത്തിച്ച ഷമീന്‍ ഉബൈദ് ചിനോയ് കഴിഞ്ഞ വര്‍ഷം സംവിധാനം ചെയ്ത ഡോക്കുമെന്ററിയ്ക്കായിരുന്നു. ചിനോയ് സംവിധാനം ചെയ്ത ഡോക്കുമെന്ററിയുടെ പേര് 'സേവിങ് ഫെയ്സ്‘ എന്നാണ്.
ചിനോയ് അധ്യക്ഷനായ സിലക്ഷന്‍ കമ്മിറ്റിയാണു പാകിസ്ഥാനില്‍ നിന്ന് ഓസ്കറിലേക്ക് മത്സരിക്കേണ്ട ചിത്രം തിരഞ്ഞെടുത്തത്. 'ചംബേലി, 'ജോഷ്, 'ലാംഹ’ തുടങ്ങിയ ചിത്രങ്ങള്‍ അവസാന റൗണ്ടിലെത്തിയിരുന്നു.
'സിന്ദാ ഭാഗ്’ എന്ന ചിത്രത്തിന്റെ സഹസംവിധായിക ഇന്ത്യക്കാരി മീനു ഗൗര്‍ ആയിരുന്നു.