കണ്ണില്‍ തങ്ങിനില്‍ക്കും കണ്ണൂര്‍

പയ്യാമ്പലം, കേരളത്തിലെ മനം മയക്കുന്ന കടല്‍ത്തീരങ്ങളില്‍ പ്രധാനപ്പെട്ട, കണ്ണൂരിലെ തീരം. കമ്മ്യൂണിസ്റ്റ് ആചാര്യന്‍ എ.കെ.ജി.യടക്കം ഒട്ടേറെ പേര്‍ അന്ത്യ വിശ്രമം കൊള്ളുന്ന തീരം.

കടലിലേക്ക് തള്ളിനില്‍ക്കുന്ന പാറക്കെട്ടുകള്‍ നിറഞ്ഞ ഈ സ്ഥലത്തെത്തിയാല്‍ മൂന്നു വശവും കടലിനാല്‍ ചുറ്റപ്പെട്ട ഉപദ്വീപില്‍ നില്‍ക്കുന്ന അനുഭവമാണ്. പയ്യാമ്പലം തീരത്തിന്‍റെ വിദൂരദൃശ്യവും ഇവിടെനിന്നാല്‍ ലഭിക്കും. 39 സെന്‍റ് സ്ഥലത്താണ് സീവ്യൂ പോയിന്‍റ് .

പാറക്കെട്ടുകള്‍ നിറഞ്ഞ സ്ഥലം കെട്ടിപ്പൊക്കിയെടുത്ത് മണ്ണിട്ട് നിരപ്പാക്കി ഇരിപ്പിട സൗകര്യമൊരുക്കാനാണ് പദ്ധതി. പൂന്തോട്ടവും ഉദ്ദേശിക്കുന്നുണ്ട്. നിര്‍മിതികേന്ദ്രമാണ് നിര്‍മാണ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. അടുത്ത മാര്‍ച്ചിനുള്ളില്‍ പണി പൂര്‍ത്തിയാക്കും.ഗസ്റ്റ് ഹൗസിനു സമീപത്തുനിന്ന് സീവ്യൂ പോയിന്‍റിലേക്ക് കടലോരപ്പാത നിലവിലുണ്ട്. വൈകുന്നേരങ്ങളില്‍ ഒട്ടേറെപ്പേര്‍ ഇപ്പോള്‍തന്നെ ഇവിടെയെത്താറുമുണ്ട്. സീവ്യൂ പോയിന്‍റ് യാഥാര്‍ഥ്യമാകുന്നതോടെ സായാഹ്നങ്ങള്‍ ചെലവഴിക്കാന്‍ പയ്യാമ്പലം ബീച്ചുപോലെതന്നെ മറ്റൊരിടമായി ഇവിടം മാറും

കണ്ണന്‍റെ ഊര്

കേരളത്തിനു വടക്ക്, കാസര്‍കോടിനു തൊട്ടു തെക്കായി തെയ്യങ്ങളുടെ ഈ പുണ്യഭൂമി-കണ്ണൂര്‍. കളരിയുടെയും സര്‍ക്കസിന്‍റേയും ജന്മഭൂമി. സഹകരണ പ്രസ്ഥാനത്തിന്‍റെ വിളഭൂമി. കണ്ണൂര്‍. ഇത് കണ്ണന്‍റെ, കൃഷ്ണന്‍റെ ഊര്. ചൈനാക്കാര്‍ക്കും അറബികള്‍ക്കും യുറോപിലുള്ളവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട ഊരായിരുന്നു കണ്ണൂരെന്ന് ക്രിസ്തുവിനു ശേഷം 1250 ല്‍ ഇന്ത്യ സന്ദര്‍ശിച്ച മാര്‍ക്കോ പോളോ യാത്രാവിവരണത്തില്‍ വിവരിക്കുന്നുണ്ട്.ഫാഹിയാനും ബുദ്ധ സന്യാസിയായ ഇᅯ് ബത്തൂത്ത എന്നിവരുടെ യാത്രാവിവരണത്തിലും കണ്ണൂരിനെപ്പറ്റി പരാമര്‍ശമുണ്ട്.


മീന്‍കുന്ന് കടപ്പുറം: അഴീക്കോട് പട്ടണത്തിനു വളരെയടുത്ത് സ്ഥിതിചെയ്യുന്ന മീന്‍ കുന്ന് കടല്‍പ്പുറം സഞ്ചാരികളൂടെ പ്രിയതീരമാണ്.കേരളതീരങ്ങളുടെ സവിശേഷതയായ സുവര്‍ണ മണല്‍ത്തീരമാണീ കടപ്പുറത്തിന്‍റേയും പ്രത്യേകത.

മാപ്പിളബേ കടപ്പുറം : പ്രസിദ്ധമായ സെയ്ന്‍റ് ആഞ്ചലോസ് കോട്ടയ്ക്കു സമീപത്തായി കവിത പോലെ മനോഹരമായൊരു കടപ്പുറ ദൃശ്യം. ഇന്തോ-നോര്‍വീജിയന്‍ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച മത്സ്യബന്ധന തുറമുഖം പ്രസിദ്ധമാണ്. അനുയോജ്യമായ കാലാവസ്ഥയില്‍ കടലില്‍ നടത്താവുന്ന സവാരി മറക്കാനാവാത്ത അനുഭൂതി തരുന്നു. ക്ഷേത്രത്തിന്‍റെയും കോട്ടയുടെയും അവശിഷ്ടങ്ങള്‍ ഇപ്പോഴും ഈ തീരത്തവശേഷിക്കുന്നു.

മുഴുപ്പിലങ്ങാട് കടപ്പുറം : കണ്ണൂരില്‍ നിന്നു 15 കിലോമീറ്റര്‍ തെക്കായും തലശ്ശേരിയില്‍ നിന്നു എട്ട് കിലോമീറ്റര്‍ വടക്കായും സ്ഥിതിചെയ്യുന്നു. പ്രകൃതിരമണീയമായ വൃത്തിയുള്ള ബീച്ചില്‍ സൂര്യസ്നാനം, കടല്‍ സവാരി എന്നിവ നടത്താം. നാല് കിലോമീറ്റര്‍ നീളമുള്ള ബീച്ചില്‍ വാഹനമോടിക്കാനുള്ള സൗകര്യവുമുണ്ട്.

പഴശ്ശി ഡാം : കണ്ണൂര്‍ നഗരത്തില്‍ നിന്നു 37 കിലോമീറ്റര്‍ ദൂരെ മട്ടന്നൂരിനടുത്തു പഴശ്ശി ഡാമും അനുബന്ധഉദ്യാനവും നയനമനോഹരമായ കാഴ്ചസമ്മാനിക്കുന്നു. ജില്ലാ ടൂറിസ്റ്റ് പ്രാമോഷന്‍ കൗണ്‍സില്‍ ബോട്ടു സവാരിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്്. ൗയിടെ നിര്‍മ്മിച്ച അമ്യൂസ്മെന്‍റ് പാര്‍ക്ക് ടൂറിസ്റ്റുകളെ വളരെയേറെ ആകര്‍ഷിക്കുന്നു. കേരള സിംഹം പഴശ്ശി രാജാവിന്‍റെ പ്രതിമയാണു മറ്റൊരു മുഖ്യ ആകര്‍ഷണം.

ധര്‍മ്മടം തുരുത്ത് : മുഴുപ്പിലങ്ങാട് കടപ്പുറത്തിനടുത്തായി 100 മീറ്ററോളം അകലെയാണ് ധര്‍മ്മടം തുരുത്ത് .കടലും നദികളും ഇതിനെചുറ്റിക്കിടക്കുന്നു. വേലിയിറക്ക സമയത്ത് കാല്‍നടയായിത്തന്നെ തുരുത്തിലെത്താം. ബുദ്ധമതാനുയായികളുടെ കേന്ദ്രമായിരുന്നധര്‍മ്മടം പണ്ട് ധര്‍മ്മപട്ടണം എന്ന പേരിലാണറിയപ്പെട്ടിരുന്നത്.

സെയ്ന്‍റ് ആഞ്ചലോ കോട്ട : 1505 ഏ.ഡി. യില്‍ ഇന്ത്യയിലെ ആദ്യത്തെ പോര്‍ച്ചുഗീസ് വൈസ്രോയി ഡോണ്‍ ഫ്രാന്‍സിസ്കോ ഡി.അല്‍മേഡാ നിര്‍മ്മിച്ച കോട്ട. പിന്നീട് ഡച്ചുകാരുടെയും, അറയ്ക്കല്‍ രാജാവായ അലി രാജാവിന്‍റെയും പിന്നീട് ബ്രിട്ടീഷുകാരുടെയും നിയന്ത്രണത്തിലായി. കോട്ടകൊത്തളങ്ങളുടെയും പീരങ്കികളുടെയും മറ്റും അവശിഷ്ടങ്ങള്‍ ഈ തീരത്തുണ്ടിപ്പോഴും. ഭരത സര്‍ക്കാരിന്‍റെപുരാവസ്തു ഗവേഷണ വകുപ്പിന്‍റെ സംരക്ഷണത്തിലാണീ കോട്ടയിപ്പോള്‍. മൂന്നു ചുറ്റും കടല്‍ മൂടിയ കോട്ടയില്‍ ചെലവിടുന്ന നിമിഷങ്ങള്‍ സഞ്ചാരികള്‍ക്ക് അനര്‍ഘ നിമിഷങ്ങല്‍ തന്നെ. ടി. പത്മനാഭന്‍ തന്‍റെ 'പ്രകാശം പരത്തുന്ന പെണ്‍കുട്ടി"യിലും പല സിനിമകളിലെ ഗാനരംഗങ്ങളിലും പശ്ഛാത്തലമായ ഇടം.

വെബ്ദുനിയ വായിക്കുക