ഒരു ചീനച്ചട്ടി ചൂടാക്കി മല്ലി, കടലപ്പരിപ്പ്, ഉഴുന്നു പരിപ്പ്, ജീരകം എന്നിവ വറുത്തെടുത്ത് മാറ്റി വയ്ക്കുക. അല്‍പം വെളിച്ചെണ്ണയൊഴിച്ച് കായം വറുത്തെടുക്കാം. ഇത് ഒരുവിധം പാകമാകുമ്പോള്‍ ഉലുവയും ഇതിൽതന്നെയിട്ട് വറുത്തെടുക്കുക.
പിന്നീട് ചുവന്ന മുളക് വെളിച്ചെണ്ണയിൽ വറുത്തെടുക്കണം. കറിവേപ്പിലയും നല്ലപോലെ വറുക്കുക. വറുത്ത് ചേരുവകളെല്ലാം നന്നാായി തണുത്തതിന് ശേഷം മിക്സിയിലിട്ട് നന്നായി പൊടിച്ചെടുക്കുക. ഇത് ഈർപ്പം കടക്കാത്ത ഒരു പാത്രത്തിൽ സൂക്ഷിക്കാം. കടയിൽ നിന്നും വാങ്ങുന്ന സാമ്പാർപ്പൊടിയേക്കാൾ എത്രയോ രുചികരമായിരിക്കും ഈ പൊടികൊണ്ടുണ്ടാക്കുന്ന സാമ്പാർ.