വെജിറ്റബിള്‍ കുറുമ

Webdunia
WD
ചപ്പാത്തിയോ ദോശയോ അതുപോലെ മറ്റെന്തെങ്കിലും വിഭവമോ ആവട്ടെ കൂടെ വെജിറ്റബിള്‍ കുറുമയുണ്ടെങ്കില്‍ രുചി വാനോളം ഉയരുമെന്ന് ഉറപ്പാണ്. അധികം പ്രയാസമില്ലാതെ നിങ്ങള്‍ക്കും വെജിറ്റബിള്‍ കുറുമ പരീക്ഷിക്കാവുന്നതാണ്.

ചേര്‍ക്കേണ്ടവ

കാരറ്റ്-2 എണ്ണം
ഉരുളക്കിഴങ്ങ്-2 എണ്ണം
സവാള-2 എണ്ണം
കോളിഫ്ലവര്‍-1 എണ്ണം
ഗ്രീന്‍പീസ്-100 ഗ്രാം
ബീന്‍സ്-50 ഗ്രാം
പച്ചമുളക്-3 എണ്ണം
വെള്ളുള്ളി-2 അല്ലി
ഇഞ്ചി-1 ചെറിയ കഷണം
മല്ലിപ്പൊടി-1 ടി സ്പൂണ്‍
മഞ്ഞള്‍പ്പൊടി-1 ടി സ്പൂണ്‍
ഗരം മസാല-1 ടി സ്പൂണ്‍
അണ്ടിപ്പരിപ്പ്-5 എണ്ണം
തേങ്ങാപ്പാല്‍-1 കപ്പ്
ഉപ്പ്, എണ്ണ
കറിവേപ്പില

ഉണ്ടാക്കേണ്ടവിധം

ഫ്ലവര്‍, ഉരുളകിഴങ്ങ് തുടങ്ങിയ പച്ചക്കറികളെല്ലാം ചതുരത്തില്‍ അരിഞ്ഞ് വെള്ളവും ഉപ്പും ചേര്‍ത്ത് വേവിക്കുക. അരിഞ്ഞ സാവാള പച്ചമുളക് എന്നിവ എണ്ണയൊഴിച്ച് വഴറ്റണം. ഇതിലേക്ക് മസാലപ്പൊടി ചേര്‍ത്ത ശേഷം മിക്സിയില്‍ അടിച്ച് യോജിപ്പിക്കാം. ഈ കൂട്ടിലേക്ക് വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചിട്ട് വെന്തു തുടങ്ങിയ പച്ചക്കറിയിലേക്ക് ഒഴിക്കുക. അരപ്പ് നല്ലവണ്ണം പിടിച്ച ശേഷം കുറുകിത്തുടങ്ങുമ്പോള്‍ തേങ്ങാപ്പാല്‍ ചേര്‍ക്കാം. വീണ്ടും കുറുകുമ്പോള്‍ വാങ്ങി വച്ച് കറിവേപ്പില ഇട്ട് ഉപയോഗിക്കാം.