മഞ്ഞില്‍ കുളിച്ച് ഷിം‌ലയും മണാലിയും; കൂട്ടിന് കുറെ ഹണിമൂണ്‍ സ്വപ്നങ്ങളും

വ്യാഴം, 23 ജനുവരി 2014 (15:09 IST)
PTI
ജനുവരിയിലെ മനോഹരമായ മഞ്ഞു താഴ്വരകളാണ് ഷിം‌ലയും മണാലിയും. ഹിമാചല്‍ പ്രദേശിന്റെ വശ്യസൌന്ദര്യം മുഴുവനായി ഹൃദയങ്ങളില്‍ പതിപ്പിക്കാന്‍ ഈ രണ്ട് പ്രദേശങ്ങള്‍ക്ക് കഴിയും.

PTI
നവംബര്‍ മുതല്‍ ഫെബ്രുവരി അവസാനം വരെയാണ് ഈ രണ്ട് പ്രദേശങ്ങളും മഞ്ഞില്‍ നീരാടുന്നത്. പലപ്പോഴും മൈനസ് ഡിഗ്രിയിലേക്ക് താഴ്ന്ന് പോകുന്ന ഈ പ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ രാത്രി കാലങ്ങള്‍ കഴിച്ച് കൂട്ടുന്നത് ഏറെ പണിപ്പെട്ടാണ്.

PTI
ഷിം‌ലയില്‍ ജനുവരി മാസത്തില്‍ 8 സെന്റിമീറ്റര്‍ കനത്തില്‍ മഞ്ഞ് അടിഞ്ഞ് കൂടാറുണ്ട്. മണാലിയില്‍ ഈ ജനുവരിയില്‍ 3 സെന്റിമീറ്റര്‍ കനത്തിലാണ് മഞ്ഞ് അടിഞ്ഞ് കൂടിയത്.

PTI
ഈ രണ്ട് താഴ്വരകളും ഹണിമൂണ്‍ പറുദീസകളാണ്. ഷിം‌ലയുടെ സമീപ പ്രദേശങ്ങളായ കുഫ്രി, ഫഗു, നാര്‍ക്കണ്ട എന്നീ പ്രദേശങ്ങള്‍ യുവ മിഥുനങ്ങള്‍ക്ക് ഏറെ താത്പര്യമുള്ളതാണ്.

PTI
ഹിമാലയത്തിന് താഴെ ധര്‍മശാലയുടെ സമീപമുള്ള ദൌലാദര്‍ സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ജനുവരി മാസത്തില്‍ ഹിമാലയത്തിന്റെ ഉയര്‍ന്ന പ്രദേശങ്ങളായ ലാഹൌള്‍, സ്പിതി, ചംബ, മണ്ടി, കുളു, കിനൌര്‍, സിര്‍മൌര്‍ പ്രദേശങ്ങള്‍ മഞ്ഞില്‍ മൂടിക്കിടക്കുനന്നു.

PTI
ഇപ്പോള്‍ ഷിം‌ല, കുളു, ചംബ, മണ്ടി, സിരൌമര്‍, കിനൌര്‍ ജില്ലകളിലെ നൂറോളം റോഡുകള്‍ കനത്ത മഞ്ഞിനെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്. എന്നിരുന്നാലും സഞ്ചാരികള്‍ക്ക് ഒട്ടും കുറവില്ലെന്നാണ് ഹിമാചല്‍ ടൂറിസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക