സ്വാതന്ത്ര്യ ദിനാശംസകള്‍!

WDWD
ഭാരതം ഇന്ന് അറുപത്തി രണ്ടാം സ്വാതന്ത്ര്യ ദിനം കൊണ്ടാടുന്നു. മുന്നേറ്റത്തിന്‍റെയും സമഭാവനയുടെയും കഥ പറയുന്ന മറ്റൊരു ദിനം കൂടി.

ജാതി, മത സാംസ്കാരിക ഭേദങ്ങളും ഭാഷാ ഭൂപ്രകൃതി വ്യത്യാസങ്ങള്‍ക്കും അതീതമായി ഒരൊറ്റ ഇന്ത്യയ്ക്ക് വേണ്ടി നമുക്ക് പോരാടാം. ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വമെന്ന മന്ത്രം ലോകത്തിനു മുന്നില്‍ മാതൃകയായി കാഴ്ച വയ്ക്കാം.

കോട്ടങ്ങളെ മറന്ന് നേട്ടങ്ങള്‍ മാത്രം ലക്‍ഷ്യമാക്കി രാജ്യ ശിഥിലീകരണത്തിന് ശ്രമിക്കുന്ന ശക്തികള്‍ക്ക് മേല്‍ വ്യക്തമായ അധീശത്വം നേടാന്‍ നമുക്ക് കൈകോത്ത് പിടിക്കാം. സമൂഹ മന:സാക്ഷിയെ അടുത്തറിഞ്ഞ് ഭീകരരെയും വിധ്വംസക ശക്തികളെയും നമ്മുടെ മണ്ണില്‍ നിന്ന് തൂത്തെറിയാന്‍ നമുക്കൊന്നിച്ച് പ്രവര്‍ത്തിക്കാം.

ഈ പുണ്യ ദിനത്തില്‍ വായനക്കാര്‍ക്ക് മലയാളം വെബ്‌ദുനിയയുടെ സ്വാതന്ത്ര്യ ദിന ആശംസകള്‍! ജയ് ഹിന്ദ് !

വെബ്ദുനിയ വായിക്കുക