ഓഡിയന്‍സ്‌ പോള്‍ തുടങ്ങി

വ്യാഴം, 18 ഡിസം‌ബര്‍ 2008 (13:34 IST)
PRO
മേളയിലെ മികച്ചപ്രേക്ഷക ചിത്രം തെരഞ്ഞെടുക്കുന്നതിനുള്ള ഓഡിയന്‍സ്‌ പോളിങ്ങ് രാവിലെ മുതല്‍ കൈരളി തിയേറ്ററില്‍ ആരംഭിച്ചു.

രാവിലെ ഒമ്പതു മണി മുതല്‍ രാത്രി ഒമ്പതുവരെയും 19ന്‌ രാവിലെ ഒമ്പത്‌ മണിമുതല്‍ ഉച്ചയ്‌ക്കു രണ്ടുവരെയും പ്രേക്ഷകര്‍ക്ക്‌ ഇഷ്‌ടപ്പെട്ട ചിത്രം തെരഞ്ഞെടുത്ത്‌ വോട്ടുചെയ്യുന്നതിന്‌ അവസരം ലഭിക്കും.

മത്സര വിഭാഗം ചിത്രങ്ങളില്‍ നിന്നാണ് ചിത്രങ്ങള്‍ തെരഞ്ഞെടുക്കേണ്ടത്. 14 മത്സര ചിത്രങ്ങളും ഇതിനോടകം ഒന്നിലധികം തവണ പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു.
തെരഞ്ഞെടുക്കപ്പെടുന്ന ചിത്രത്തിന്‌ ഒരു ലക്ഷം രൂപയുടെ രജത ചകോരമാണ്‌ സമ്മാനം.

വെബ്ദുനിയ വായിക്കുക