‘ആകാശ ഗോപുര’വുമായ് കെ പി കുമാരന്‍

PROPRO
ഹെന്‍ട്രിക്‌ ഇബ്‌സന്‍റെ ‘മാസ്റ്റര്‍ബില്‍ഡറി’നെ അധികരിച്ച്‌ കെ പി കുമാരന്‍ തയ്യാറാക്കിയ ‘ആകാശഗോപുരം’ മലയാളത്തില്‍ നിന്നും രാജ്യാന്തര മേളയില്‍ മത്സരിക്കാന്‍ യോഗ്യത നേടിയ ചിത്രമാണ്‌.

രാജ്യാന്തര വേദികളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടെങ്കിലും തിയേറ്ററില്‍ മലയാളി പ്രേക്ഷകര്‍ ചിത്രത്തെ കാര്യമായി ഗൗനിച്ചില്ല. ഇബ്‌സണിന്‍റെ നാടകത്തോട്‌ അമിതായി കൂറുപുലര്‍ത്തികൊണ്ട്‌ കുമാരന്‍ ഒരുക്കിയ ചിത്രത്തിന്‍റെ ഛായാഗ്രഹണവും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്‌.

മോഹന്‍ലാലിന്‍റെ കഴിവുറ്റ പ്രകടനമാണ്‌ സിനിമയുടെ എടുത്തു പറയേണ്ട മറ്റൊരു സവിശേഷത.

വിജയത്തിലേക്കും പ്രശസ്‌തിയിലേക്കും സ്വന്തം പരിശ്രമം കൊണ്ട്‌ നടന്നുകയറിയ ആല്‍ബെര്‍ട്‌ സാംസണ്‍ എന്ന ശില്‌പി. കരിയറില്‍ അമിതമായി ഇഴുകി ചേര്‍ന്ന സാംസണന്‍ നല്ല ഭര്‍ത്താവോ നല്ല ശിഷ്യനോ നല്ല മനുഷ്യനോ അല്ല. പുതിയ തലമുറ തന്നെ നിഷ്‌പ്രഭമാക്കിക്കളയുമോ എന്ന ഭീതി സാംസണുണ്ട്‌.
PROPRO

ഗുരു അബ്രഹാം തോമസിന്‍റെ മകന്‍ അലക്‌സ്‌, സാംസണോടൊപ്പമാണ്‌ ജോലി ചെയ്യുന്നത്‌. ഇപ്പോള്‍ രോഗശയ്യയിലായ അബ്രഹാം തന്‍റെ മകന്‌ സാംസന്‍റെ കമ്പനിയില്‍ കൂടുതല്‍ സ്വാതന്ത്ര്യം വേണമെന്ന്‌ ആഗ്രഹിക്കുന്നു.

ഹില്‍ഡ വര്‍ഗീസ്‌ എന്ന യുവതി കടന്നുവരവ്‌ അയാളുടെ ജീവിതത്തെ മാറ്റി മറിക്കുകയാണ്‌.

സ്വപ്നങ്ങളുടെ ‘ആകാശ ഗോപുരം‘