അന്ധതയുടെ കാഴ്ചയുമായ് മെരെല്ലസ്‌

PRO
കാന്‍ മേളയില്‍ ഗോള്‍ഡണ്‍ പാം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ 'ബ്ലൈന്‍റ്നസ്‌' കേരളത്തിന്‍റെ മേളയില്‍ പ്രതിനിധികള്‍ക്ക് പുതിയ കാഴ്ചാനുഭവമാകും.

ഷൂസെ സരമാഗോയുടെ നോവലിന്‍റെ ചലച്ചിത്രാവിഷ്‌കാരമാണിത്‌. നാല്‌ ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ച ‘സിറ്റി ഓഫ്‌ ഗോഡി’നുശേഷം ഫെര്‍ണാണ്ടോ മെരെല്ലസ്‌ സംവിധാനം ചെയ്‌തതാണ്‌ 'ബ്ലൈന്‍റ്നസ്‌'.

ലോക സിനിമാ വിഭാഗത്തില്‍ 27 ചിത്രങ്ങളുടെ ഇന്ത്യയിലെ ആദ്യപ്രദര്‍ശനം കേരളത്തിന്‍റെ മേളയിലാണ്‌ നടക്കുന്നത്.

ഐ എഫ് എഫ് കെയില്‍ മുമ്പ്‌ പുരസ്‌കാരം നേടിയിട്ടുള്ള അബു സയ്‌ദിന്‍റെ 'രൂപാന്തര്‍' പ്രതിനിധികള്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്ന ചിത്രമാണ്.

‘നോ കണ്‍ട്രി ഫോര്‍ ഓള്‍ഡ്‌ മെന്നിന്‌’‌ ഓസ്‌കാര്‍ നേടിയിട്ടുള്ള ഈതന്‍ കോയല്‍, ജോയല്‍ കോയല്‍ എന്നിവരുടെ 'ബോണ്‍ ആഫ്‌ടര്‍ റീഡിംങ്‌' വ്യക്തികള്‍ തമ്മിലെ അവിശ്വാസത്തിന്‍റെ കഥയാണ്‌. വിശ്വാസവും ദുരന്തവും വേട്ടയാടുന്ന ചാള്‍സിന്‍റെ യാത്രയാണ്‌ 'ഉല്‍സാന്‍' എന്ന കസാക്‌ ചിത്രം. ചലച്ചിത്ര പ്രതിഭയായ വേള്‍ക്കര്‍ ഷൂലോണ്‍ഡോര്‍ഫിന്‍റെ ഏറ്റവും പുതിയ ചിത്രമാണിത്‌.

സ്വന്തം സ്‌പനങ്ങളില്‍ പരസ്‌പരം കലഹിക്കുന്ന ഒരു അവതാരകയുടെ കഥയാണ്‌ വിശ്രുത ചലച്ചിത്രകാരന്‍ ക്ലൗഡ്‌ ചബ്രോളിന്‍റെ 'എ ഗേള്‍ കട്ട്‌ ഇന്‍ ടു'. മജീദ്‌ മജീദിയുടെ സോംഗ്‌ ഓഫ്‌ സ്‌പാരോസ്‌ ബര്‍ളിനിലും, മറ്റ്‌ മേളകളിലും സമ്മാനം നേടിയ ചിത്രമാണ്‌. നഗരവും ഗ്രാമവും ഒരാളില്‍ ഉണര്‍ത്തുന്ന സംഘര്‍ഷമാണ്‌ മജീദി പ്രമേയമാക്കിയിരിക്കുന്നത്‌.

മരണം ഉറപ്പായ അവസ്ഥയില്‍ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ്‌ 'ബ്രത്തി' ല്‍ കിം കി ഡുക്‌ പറയുന്നത്‌. മധ്യ അമേരിക്കയില്‍ സംവിധായിക മേലങ്കി അണിഞ്ഞ ആദ്യ സംവിധായികയായ ഇഷ്‌താര്‍ യാസിന്‍റെ 'എല്‍ കാമിനോ' ഫിപ്രസി പുരസ്‌കാരം നേടിയിട്ടുള്ളതാണ്‌.

ക്യൂബന്‍ സംവിധാന പ്രതിഭ റോഗ്‌ലിയോ പാരീസിന്‍റെ 'കാന്‍ബ' അധിനിവേശത്തിനെതിരെ പോരാടുന്ന ജനതയെയാണ്‌ വരച്ചുകാട്ടുന്നത്‌.

വെബ്ദുനിയ വായിക്കുക