ഹോമിയോ: തുറന്ന സംസാരം ആവശ്യം

FILEFILE
ഒരാള്‍ ഹോമിയോ ചികിത്സ ആരംഭിക്കും മുന്‍പ് ചികിത്സകനോട് എല്ലാം തുറന്ന് പറയേണ്ടത് ആവശ്യമാണ്. ഹോമിയോ ചികിത്സകന്‍ രോഗിയുടെ ചികിസ ആരംഭിക്കും മുന്‍പ് രോഗിയുടെ ശാരീരികാവസ്ഥ മാത്രമല്ല മാനസിക തലവും നിരീക്ഷിക്കുന്നു. അതിനാല്‍ രോഗി ചികിത്സകനോട് ഒന്നും മറച്ച് വയ്ക്കാതിരിക്കേണ്ടതുണ്ട്.

ശരീരവും മനസും വികാരങ്ങളും വ്യത്യസ്തമല്ലെന്നും ഇവയെല്ലാം ഒന്നു തന്നെയാണെന്നും ഉള്ള വീക്ഷണത്തിലാണ് ഹോമിയോപ്പതിയുടെ അടിസ്ഥാന തത്വം. ഇതില്‍ വിശ്വസിക്കുന്ന ഹോമിയോപ്പതി ചികിത്സകന്‍ രോഗിയുടെ ശാരീരിക സ്ഥിതിയോടൊപ്പം മാനസിക തലവും കൂടി കണക്കിലെടുത്താണ് ചികിത്സിക്കുന്നത്.

ചില രോഗികളില്‍ ലക്ഷണങ്ങള്‍ സങ്കീര്‍ണ്ണമായിരിക്കുമെങ്കിലും പരിചയ സമ്പന്നനായ ഒരു ഹോമിയോ ചികിത്സകന് ഏത് ലക്ഷണമാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടതെന്ന് തിരിച്ചറിയാന്‍ കഴിയും. ഇതിന് അനുയോജ്യമായ പരിഹാരവും നിര്‍ദ്ദേശിക്കാന്‍ അദേഹത്തിന് കഴിയും.

ദീര്‍ഘമായ വികാ‍ര വിക്ഷോഭം ശാരീരികമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്.ദഹനക്കേട്, പോഷകങ്ങള്‍ ശരീരത്തില്‍ വേണ്ടും വണ്ണം ചേരാതിരിക്കുക. പ്രതിരോധ ശേഷി കുറയുക ഉറക്കക്കുറവ് തുടങ്ങിയ പ്രശ്നങ്ങള്‍ ഇതുമൂലം ഉണ്ടാകാന്‍ സാധ്യതയുണ്ട്.

എന്നാല്‍, മറിച്ചും സംഭവിക്കാറുണ്ട്. രോഗവും ശാരീരിക പ്രശ്നങ്ങളും അസ്വസ്ഥതകള്‍ സൃഷ്ടിക്കാറുണ്ട്. അതു കൊണ്ടു തന്നെ ഉചിതമായ പരിഹാരം നിര്‍ദ്ദേശിക്കാനായി രോഗിയുമായി ആഴത്തിലുള്ള ചര്‍ച്ച ഒരു ഹോമിയോ ചികിത്സകന് നടത്തേണ്ടി വരും.

വെബ്ദുനിയ വായിക്കുക