ജീവിതത്തില്‍ ഒരിക്കലെങ്കിലും തലവേദന വന്നിട്ടില്ലാത്തവര്‍ ഉണ്ടാകില്ല. സാധാരണ എല്ലാവരെയും ബാധിക്കുന്നതാണ് ഇത്. പല കാരണങ്ങള്‍ കൊണ്ടും തലവേദന വരാം. രക്തസമ്മര്‍ദ്ദം, സൈനസൈറ്റിസ്, നേത്രസംബന്ധമായ പ്രശ്നങ്ങള്‍, മസ്തിഷ്കത്തിലെ മുഴകള്‍, പനി മുതലായവ കൊണ്ട് രക്തസമ്മര്‍ദ്ദം ഉണ്ടാകാം.
മാംസപേശികളിലെ സമ്മര്‍ദ്ദം മൂലം തലവേദന ഉണ്ടാകാറുണ്ട്. ഇത് മസ്കുലര്‍ ഹെഡ് ഏക്കെന്ന് അറിയപ്പെടുന്നു. പ്രത്യേകിച്ചും കഴുത്തിലെയും മുഖത്തെയും മാംസ പേശികളുടെ സമ്മര്‍ദ്ദം. ഇങ്ങനെയുള്ള തലവേദനയ്ക്ക് നെറ്റിയുടെ ഇരുവശത്തും വേദന അനുഭവപ്പെടാറുണ്ട്.
കഴുത്തിലെ പ്രശ്നങ്ങള്‍ മൂലം സെര്‍വിക്കല്‍ ഹെഡ് ഏക്ക് എന്ന തലവേദന ഉണ്ടാകാം. കഴുത്ത് അധികം തിരിക്കുകയും മറ്റും ചെയുമ്പോഴാണ് ഇതുണ്ടാകുന്നത്. ഇത് സെവിയോജനിക് ഹെഡ് ഏക്കെന്ന് അറിയപ്പെടുന്നു.
സൈനസൈറ്റിസ്, മെനിന്‍ചൈറ്റിസ്, എന്നിവ മൂലമുണ്ടാകുന്ന തലവേദന തലവേദന ഇന്‍ഫ്ലമേറ്ററി ഹെഡ് ഏക്കെന്നറിയപ്പെടുന്നു.
രക്തസമ്മര്‍ദം മൈഗ്രന്‍ എന്നിവ മൂലമുണ്ടാകുന തലവേദന വാസ്കുലര്‍ ഹെഡ്‌ഏക്ക് എന്നറിയപ്പെടുന്നു.
മൈഗ്രേന്‍
നെറ്റിയുടെ രണ്ട് ഭാഗത്തും വേദന അനുഭവപ്പെടുന്ന അവസ്ഥ ആണ് മൈഗ്രേന്‍. പലപ്പോഴും മനംപിരട്ടല്‍, ശബ്ദത്തോടും വെളിച്ചത്തോടും അസ്വസ്ഥത എന്നിവ മൈഗ്രേനോപ്പം കാണപ്പെടാറുണ്ട്. ഇത് കുടുതലും സ്ത്രീകളെയാണ് ബാധിക്കുന്നത്.
ഹോമിയോപ്പതിയിലൂടെ തലവേദന പൂര്‍ണ്ണമായും ചികിത്സിച്ച് മാറ്റാന്‍ കഴിയും. വ്യത്യസ്ത വ്യക്തികള്‍ക്ക് ലക്ഷണവും മറ്റും അനുസരിച്ച് വ്യത്യസ്ത ചികിത്സ ആണ് ഹോമിയോപ്പതിയില്‍ നല്‍കുന്നത്. മനം പിരട്ടല്‍, ച്ഛര്‍ദ്ദി, വെളിച്ചത്തോടുള്ള അസ്വസ്ഥതകള്‍ തുടങ്ങിയ ലക്‍ഷണങ്ങളില്‍ ഏതെങ്കിലും കാണപ്പെടുകയോ ഇല്ലാതിരിക്കുകയോ ചെയ്യുന്നത് വച്ച് ഏത് തരത്തിലുള്ള ചികിത്സ ആകാമെന്ന് നിശ്ചയിക്കാം.