ജീൻസിനെ എങ്ങനെ പുത്തനായി നിലനിർത്താം ?

ബുധന്‍, 11 ഏപ്രില്‍ 2018 (16:41 IST)
ഇക്കാലത്ത് എല്ലാവരും ഇഷടപ്പെടുന്ന ഒരു വസ്ത്രമാണ് ജീൻസ്. ജീൻസ് എങ്ങനെ പുതുമയോടെ നില നിർത്താം
എന്നത് ഏതൊരാളും അറിയാൻ ആഗ്രഹിക്കുന്ന കാര്യമാണ്. ജീൻസിന്റെ ഭംഗി നിലനിർത്തുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ ജീൻസ് എന്ന ഇഷ്ടവസ്ത്രം ഭംഗിയോടെ നിലനിർത്താൻ ചില നുറുങ്ങുവിദ്യകൾ ഉണ്ട്. 
 
തുടരെ തുടരെ  ജീൻസ് കഴുകുന്നത് നിറം നഷ്ടപ്പെടുന്നതിന്നും ഷേപ് മാറ്റം വരുന്നതിന്നും കാരണമാകും. എന്നാൽ ജീൻസ് കഴുകാതെ അധിക കാലം ഉപയോഗിക്കുകയും ചെയ്യരുത്ത്. ഇത് ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കും. അതിനാൽ ഇടവിട്ട് ജീൻസ് കഴുകാം. ജീൻസ് ധരിച്ചതിനുശേഷം നന്നായി ഉണക്കി സൂക്ഷിക്കുക.
 
ജീൻസ് വാഷിങ് മെഷിനിൽ കഴുകുന്നത് ഇത് വേഗത്തിൽ നശിക്കുന്നതിന് കാരണമാകും. കൈകൾ കൊണ്ട് ജീൻസ് കഴുകുന്നതാണ് നല്ലത്. കഴുകുന്ന വെള്ളത്തിൽ അൽപം വിനിഗർ ചേർക്കുന്നത് നിറം നഷ്ടപ്പെടാതെ സംരക്ഷിക്കും. ഉണക്കുമ്പോൾ ഡ്രൈയർ ഉപയോഗിക്കാതെ ഇളം കാറ്റിൽ ഉണക്കുന്നതാണ് നല്ലത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍