പലരേയും അലട്ടുന്ന ഒന്നാണ് വിയര്‍പ്പ് നാറ്റം. വിയര്‍പ്പ് ഗ്രന്ഥികളെ നിയന്ത്രിക്കുന്ന ഞരമ്പുകള്‍ അമിതമായി പ്രവര്‍ത്തിക്കുമ്പോഴോ വേണ്ട വിധത്തില്‍ പ്രവര്‍ത്തിക്കാതിരിക്കുകയോ ചെയ്യുമ്പോഴോ ആണ് വിയര്‍പ്പ് നാറ്റം ഉണ്ടാകുന്നത്. വിയര്‍പ്പ് നാറ്റത്തെ പ്രതിരോധിക്കാനായി വീട്ടില്‍ തന്നെ ചെയ്യാവുന്ന ധാരാളം കാര്യങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.
കുളി കഴിഞ്ഞ ശേഷം തര്‍ക്കാരി കിഴങ്ങ് പിഴിഞ്ഞ് ഏതാനും തുള്ളികള്‍ ഇരു കക്ഷത്തും തേയ്ക്കുക. അതുപോലെ ബേക്കിംഗ് സോഡ ഉപയോഗിച്ച് കക്ഷം വൃത്തിയാക്കുന്നതും ഉത്തമമാണ്. നാരങ്ങ രണ്ടായി മുറിച്ച് ഇരു കക്ഷങ്ങളിലും തേയ്ക്കുക. പിന്നീട് കുളിക്കുക. കക്ഷത്തെ രോമങ്ങള്‍ ഇത് ചെയ്യുന്നതിന് മുന്‍പ് നീക്കം ചെയ്തിരിക്കണം. ചര്‍മ്മത്തിനും ഇത് ഗുണം ചെയ്യും.