ചുംബിച്ചു, ബിലീബേഴ്സ് കോപിച്ചു

വെള്ളി, 14 ജനുവരി 2011 (18:03 IST)
യുവതലമുറയുടെ ഹരമായ ജസ്റ്റിന്‍ ബീബറെ ചുംബിച്ചത് വിവാദമായി. നടിയും ഗായികയുമായ സെലീന ഗോമസ് ആണ് ജസ്റ്റിന്‍ ബീബറെ ചുംബിച്ച് 'ബിലീബേഴ്‌സിന്‍റെ ക്രോധത്തിനു പാത്രമായത്. ജസ്റ്റിനും സെലീനയും പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനെ, വിശ്വസിപ്പിക്കുന്ന തരത്തിലായിരുന്നു ചുംബനത്തിന്‍റെ ഓണ്‍ലൈന്‍ രംഗങ്ങള്‍. ഇതോടെ ജസ്റ്റിന്‍റെ ആരാധകരായ ബിലീബേഴ്‌സ് വധഭീഷണിയുമായി രംഗത്തെത്തുകയായിരുന്നു.

വെബ്ദുനിയ വായിക്കുക