92മത് ഓസ്കര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ജോക്കറിലെ തകര്‍പ്പന്‍ പ്രകടനത്തിന് വോക്വിന്‍ ഫിനിക്സ് മികച്ച നടനുള്ള ഓസ്കര്‍ നേടി. മികച്ച നടിക്കുള്ള പുരസ്കാരം അമേരിക്കന്‍ നടിയായ റെനെ സെല്‍വെഗറിനും ലഭിച്ചു. ജൂഡിയിലെ അഭിനയത്തിനാണ് റെനെക്ക് നടിക്കുള്ള പുരസ്കാരം ലഭിച്ചത്.