താമാശകളും അബദ്ധങ്ങളും ത്രസിപ്പിക്കുന്ന സംഘട്ടനങ്ങളും അതിസാഹസികതയുമായി ലീയും കാര്‍ട്ടറും വീണ്ടും വരികയാണ്. ആക്ഷന്‍ ഹീറോ ജാക്കിച്ചാനും ഹോളീവുഡ് താരം ക്രിസ് ടക്കറും നായകന്മാരായി എത്തി സൂപ്പര്‍ ഹിറ്റുകളായിരുന്നു റഷ് അവര്‍ ഒന്നാം ഭാഗത്തിനും രണ്ടാം ഭാഗത്തിനും ശേഷം മൂന്നാം ഭാഗം ഓഗസ്റ്റില്‍ പ്രേക്ഷകരെ തേടിയെത്തും.
കഴിഞ്ഞ രണ്ടു ഭാഗങ്ങളെയും പോലെ തന്നെ ഇത്തവണയും തമാശകള്‍ക്കും ആക്ഷനും ഒട്ടു കുറവില്ലാതെയാണ് ചിത്രം ഒരുങ്ങുന്നത്. ന്യൂയോര്‍ക്കില്‍ കുറ്റാന്വേഷകര്‍ കണ്ടു മുട്ടുന്നതും ക്രിമിനലുകള്‍ക്കെതിരെ പോരാടുന്നതുമായ മുന്‍ ചിത്രങ്ങളെ പോലെ തന്നെയായിരിക്കും ഇത്തവണത്തെ ചിത്രവും. ചിത്രത്തിലെ നായക കഥാപാത്രങ്ങളായ ലീയും കാര്‍ട്ടറും ഉണ്ടാക്കുന്ന അബദ്ധങ്ങളും രക്ഷപെടാനുള്ള തത്രപ്പാടുകളും പുതിയ ചിത്രത്തിലും തനിമയോടെ ചിത്രീകരിച്ചിരിക്കുന്നു.
ഓസ്ക്കാര്‍ അവാര്‍ഡ് നേടിയ സംവിധായകന് റോമാന്‍ പോളാന്‍സ്കിയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ലീയും കാര്‍ട്ടറും അന്വേഷിക്കുന്ന കേസിന്റെ സഹായത്തിനായി എത്തുന്ന ഫ്രഞ്ച് പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് പോളന്‍സ്കി എത്തുന്നത്. ആദ്യ ഭാഗത്തു ലീയുടെ സുഹൃത്തായി വേഷമിട്ട സി മാ ഈ ചിത്രത്തില്‍ ജാക്കിച്ചാന് അവതരിപ്പിക്കുന്ന ലീയുടെ ബോസായി എത്തുന്നു.
2007 ഓഗസ്റ്റ് 10 നു ലോകം മുഴുവന്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഇന്ത്യന്‍ വിതരണക്കാര്‍ പെര്‍സെപ്റ്റ് പിക്ചറുകളാണ്. 200 പ്രിന്റുകളുമായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. 140 മില്യണ്‍ ഡോളര്‍ ചെലവാക്കി നിര്‍മ്മിക്കുന്ന ചിത്രം ന്യൂ ലൈന്‍ നിര്മ്മാണക്കമ്പനിക്കായി ഒരുക്കുന്നത് ബ്രെട്ട് റാറ്റ്നറാണ്. 1998 ല്‍ പുറത്തിറങ്ങിയ ആദ്യ റഷ് അവര്‍ 247 മില്യണ്‍ ഡോലര് സമ്പാദിച്ചപ്പോള്‍ 2001 ല്‍ ഇറങ്ങിയ രണ്ടാം ഭാഗം 329 മില്യണ്‍ ഡോളര്‍ സമ്പാദിച്ചു.