കുട്ടികളും കുടുംബവുമായി കഴിയാന്‍ തല്‍ക്കാലം താല്‍പ്പര്യമില്ലെന്ന് ഹോളിവുഡ് താരം കാമറൂണ്‍ ഡയസ്. ഒട്ടേറെ അവസരങ്ങള്‍ തന്നെ കാത്തിരിക്കുന്നുണ്ടെന്നും അതൊന്നും വിവാഹത്തിലൂടെ ഇല്ലാതാക്കാന്‍ താന്‍ ഇല്ലെന്നുമാണ് ‘വാനില സ്കൈ’യിലൂടെ പ്രശസ്തയായ കാമറൂണിന്‍റെ നയം.
ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ ആഭിമുഖത്തിലാണ് 37കാരിയായ കാമറൂണ്‍ നയം വ്യക്തമാക്കിയത്. എനിക്ക് 37 വയസ്സായി എന്നതൊക്കെ ശരി തന്നെ. ഞാന്‍ ഇതുപോലെ ജീവിക്കുന്നതുകൊണ്ട് ആര്‍ക്കാണ് കുഴപ്പം എന്നാണ് താരം ചോദിക്കുന്നത്.
ഒരു തീരുമാനമെടുക്കുന്നതിനു മുന്‍പ് എല്ലാ സാധ്യതകളും ആരായാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാന്‍. അതിനാല്‍ തന്നെ വിവാഹത്തിനു മുന്‍പ് തനിക്ക് മറ്റ് പലകാര്യങ്ങളും ചെയ്തു തീര്‍ക്കാനുണ്ടെന്നും ഹോളിവുഡിലെ ചൂടന്‍ താരം പറയുന്നു.