സൌന്ദര്യം പോലെ തന്നെ ബുദ്ധിയും സേവന തല്പരതയും ഹോളീവുഡ് നടി നിക്കോള്‍ കിഡ്മാന്റെ ഹൃദയത്തിലുണ്ട്. സിനിമാ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ കാണിക്കുന്ന ബിസിനസ് ബുദ്ധി സേവന കാര്യത്തിലും കിഡ്മാന് പുലര്‍ത്തിയതാണ് പുതിയ വാര്‍ത്ത.
ഓസ്ട്രേലിയക്കാരിയായ കിഡ്മാന്റെ ഏറ്റവും പുതിയ ചിത്രമായ ‘ഓസ്ട്രേലിയ’യുടെ സെറ്റില്‍ ഷൂട്ടിംഗ് യൂണിറ്റിനു നല്കിയ സല്ക്കാരത്തിലൂടെ കിഡ്മാന് ചെലവഴിച്ചത് 7000 പൌണ്ടായിരുന്നു.
200 ല്‍ അധികം ആള്ക്കാര് പങ്കെടുത്ത ചരിത്ര സിനിമയുടെ സെറ്റിലായിരുന്നു കിഡ്മാന്റെ സല്‍ക്കാരം പൊടി പൊടിച്ചത്. സെറ്റില്‍ ആദ്യം നല്കിയ കാപ്പി പരിതാപകരവും മോശവും ആയപ്പോഴാണ് കിഡ്മാന്റെ സേവന ബുദ്ധി പ്രവര്‍ത്തിച്ചത്.
ചൂടു കാപ്പി, തണുത്ത കാപ്പി, ചൂട് ചോക്കളേറ്റ് കാപ്പി എന്നിങ്ങനെയായിരുന്നു ഡിഷുകള്‍. ഒരു കപ്പിനു 1.5 പൌണ്ട് പ്രകാരം ഒരു ദിവസം തന്നെ 1000 കപ്പ് കാപ്പി വരെ ചിലവായതായി വാര്‍ത്ത പുറത്തു വിട്ട സണ്‍ മാസിക റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ദിവസത്തെ ചിലവാകട്ടെ 1500 പൌണ്ടും.
ഹക്ക് ജാക്ക് മാനൊപ്പം കിഡ്മാന് സിനിമാ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഓസ്ക്കാര്‍ ലഭിച്ചതിലൂടെ നിക്കോള്‍ കിഡ്മാന്റെ അഭിനയ കഴിവിനെ ബോളീവുഡ് അംഗീകരിച്ചതാണ്. ഇപ്പോള്‍ അവരുടെ സെവന പരതയും വെളിപ്പെടുകയാണ്.