ബ്രൂസ് ലിക്കു ശേഷം കുംഗ്ഫുവിന് ലോക പ്രചാരം സൃഷ്ടിക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്കായിരുന്നു ആക്ഷന്‍ രാജാക്കന്മാരായ ജാക്കിച്ചാനും ജെറ്റ്ലിയും വഹിച്ചത്. ചൈനീസ് സിനിമകളിലും ഹോളീവുഡ് സിനിമകളിലും തനതായ ശൈലിയില്‍ ആക്ഷന്‍ കൈകാര്യം ചെയ്ത ഇരുവരും ഒന്നിക്കുന്നതാണ് പുതിയ വാര്‍ത്ത
പുറത്തിറങ്ങാനിരിക്കുന്ന ഫോര്‍ബിഡന്‍ കിംഗ്ഡമിലാണ് ഇരുവരും ഒത്തുചേരുന്നത്. എന്നാല്‍ വയസന്മാരായ ഇരുവരുടെയും ആക്ഷന്‍ രംഗങ്ങള്‍ എങ്ങനെ മിഴിവുറ്റതാകും എന്നതാണ് ആക്ഷന്‍ പ്രേമികളുടെ കൌതുകം. നാല്‍പ്പതും അമ്പതും വയസ്സായ ജക്കിച്ചാനും ഒന്നിക്കുന്ന വാര്‍ത്ത തൊണ്ണൂറുകളിലായിരുന്നു ആദ്യം പുറത്തു വന്നതെങ്കിലും ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങളൊന്നും തുടങ്ങാതെ വരികയായിരുന്നു.
ഇരുവരും ഒന്നിക്കുന്നതായി 15 വര്‍ഷം മുമ്പ് വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ പ്രഖ്യാപിച്ച ചിത്രം തുടങ്ങാന്‍ വൈകിയത് ഇരുവര്‍ക്കും ഇടയിലെ ധാരണപിശകു കൊണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ കഥ ഇരുവരെയും ഒന്നിപ്പിക്കുകയാണ്. റൊബ് മിങ്കോഫ് സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വര്‍ഷം ഏപ്രിലില്‍ പുറത്തു വരും. ചൈനീസ് മിത്തും ആക്ഷനും ഒന്നിക്കുന്ന കഥയാണ് ചിത്രത്തിന്റേത്.
ചൈനീസ് ക്ലാസ്സിക്കായ ‘ജേണി ടൂ വെസ്റ്റ്’ എന്ന നോവലിനെ ആസ്പദമാക്കിയാണ് കഥ. കുംഗ്ഫു ഭ്രാന്തനായ ഒരു അമേരിക്കന്‍ ബാലന് പുരാതന ചൈനയിലേക്ക് നടത്തുന്ന ഭ്രാന്തവും സാഹസികവുമായ യാത്രയാണ് ചിത്രത്തിന്റെ കഥ. ചിത്രത്തില്‍ ജാക്കി ചാന് സ ഹോ എന്ന ബുദ്ധ സന്യാസിയെയും ജെറ്റ് ലി ‘മങ്കി കിംഗ്’ എന്നു പാശ്ചാത്യ രാജ്യങ്ങള്‍ വിളിക്കുന്ന ചൈനീസ് പോരാളിയെയും അവതരിപ്പിക്കുന്നു.
മുന്‍ കുംഗ് ഫു ലോക ചാമ്പ്യനായ ജെറ്റ് ലീ ചൈനീസ് പോരാളിയുടെ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നത് ഇതാദ്യമല്ല. ഹോളീവുഡിലേക്ക് ചേക്കേറുന്നതിനു മുമ്പ് കുംഗ് ഫുവും ചൈനീസ് മിത്തും സമ്മേളിക്കുന്ന പരമ്പര ചിത്രമായ ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ചൈന’ യില്‍ ചൈനീസ് പൊരാളിയുടെ വേഷത്തില്‍ അഭിനയിച്ചിരുന്നു. ചൈനയിലും കാനഡയിലുമായിട്ടാണ് ചിത്രം പൂര്‍ത്തിയാകുന്നത്.