2007ലാണ് നടി ഈവ ലംഗോറിയയും ബാസ്കറ്റ് ബോള്‍ കളിക്കാരനായ ടോണി പാര്‍ക്കറും വിവാഹിതരായത്. ഇപ്പോള്‍ ഇരുവരും വിവാഹമോചനത്തിനൊരുങ്ങുകയാണ്. എന്നാല്‍ വിവാഹബന്ധം തകര്‍ന്നാലും അതുമായി ബന്ധപ്പെട്ട് തന്‍റെ ശരീരത്തില്‍ പതിച്ച ടാറ്റൂ മായ്ക്കില്ലെന്ന് ഈവ പറയുന്നു. തന്‍റെ വിവാഹത്തിന്‍റെ ഓര്‍മ്മയ്ക്കായി ടാറ്റൂ എങ്കിലും ഇരിക്കട്ടെ എന്നാണ് താരം കണക്കുകൂട്ടുന്നത്.