ഭക്തിയുടെയും ആനന്ദത്തിന്റെയും തിരുനാളായ ശ്രീകൃഷ്ണജന്മാഷ്ടമി നമ്മുടെ ഹൃദയങ്ങളില്‍ ആനന്ദം നിറയ്ക്കുന്ന ദിനമാണ്. വിഷ്ണുവിന്റെ എട്ടാം അവതാരമായ ശ്രീകൃഷ്ണന്റെ ജനനം ആഘോഷിക്കുന്ന ഈ ദിവസം, ധര്‍മ്മം, സ്‌നേഹം, കരുണ എന്നീ മൂല്യങ്ങള്‍ ജീവിതത്തില്‍ നിറയ്ക്കാനാണ് നമ്മെ പ്രേരിപ്പിക്കുന്നത്. ഇത്തവണ ആഗസ്റ്റ് 16നാണ് ജന്മാഷ്ടമി ദിനം വരുന്നത്. ജന്മാഷ്ടമിയ്ക്ക് പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ നേരാം