ക്ഷേത്രത്തില്‍ പാടില്ലാത്ത കാര്യങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 15 മാര്‍ച്ച് 2022 (17:54 IST)
ഭക്തിയോടും ആദരവോടും കാണേണ്ട സ്ഥലമാണ് ആരാധനാലയങ്ങള്‍ . നമ്മുടെ മനസ്സിന് പോസിറ്റീവ് എനര്‍ജിയും ശാന്തതയും പറിക്കാനാണ് ആരാധനാലയങ്ങള്‍ ഒര്‍ശിക്കുന്നത്. ക്ഷേത്രത്തിനു ഉമില്‍ ചെയ്യാന്‍ പാടില്ലാത്തതായ ഒരു പാട് കാര്യങ്ങളുണ്ട്. പുകവലി, ചൂതുകളി, വെറ്റില മുറുക്ക് എന്നിവ ക്ഷേത്ര സന്നിധിയില്‍ പാടില്ല. ചെരുപ്പ് ധരിച്ചു കൊണ്ടും ക്ഷേത്ര ദര്‍ശനം പാടില്ല. അതുപോലെ തന്നെ നഖം, മുടി, രക്തം, തുപ്പല്‍ തുടങ്ങിയവ ക്ഷേത്രത്തിനുള്ളില്‍ വീഴാന്‍ പാടില്ലെന്നാണ് വിശ്വാസം. ഉറങ്ങുക, ഉറക്കെ ചിരിക്കുക, കരയുക, നാട്ടുവര്‍ത്തമാനം പറയുക ഇവ ക്ഷേത്രത്തിനുള്ളില്‍ അരുതാത്തതാണ് . ക്ഷേതത്തില്‍ നിന്നും ലഭിക്കുന്ന ചന്ദനം അണിഞ്ഞ ശേഷം ക്ഷേത്രത്തില്‍ തന്നെ ഉപക്ഷിക്കാനും പാടില്ല. വെറും കയ്യോടെ ക്ഷേത്രദര്‍ശനം നാത്തരുത് പൂക്കളെങ്കിലും കൈയില്‍ കരുതണമെന്നാണ് വിശ്വാസം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍