ശിവപ്രതിഷ്ഠയുടെ ഓവുചാല്‍ മറി കടന്നുള്ള പ്രദക്ഷിണമരുത്; എന്തുകൊണ്ട് ?

തിങ്കള്‍, 15 ജനുവരി 2018 (14:43 IST)
പ്രതിഷ്ഠയ്ക്കനുസരിച്ച് പലസ്ഥലങ്ങളിലേയും ക്ഷേത്രാചാരങ്ങളില്‍ പല തരത്തിലുള്ള മാറ്റങ്ങളുമുണ്ടാകാറുണ്ട്. ചില സ്ഥലങ്ങളിലെ ശിവക്ഷേത്രങ്ങളില്‍ പ്രദക്ഷിണം ചെയ്യുമ്പോള്‍, ശിവപ്രതിഷ്ഠയുടെ ഓവുചാല്‍ മറി കടന്നു പ്രദക്ഷിണം ചെയ്യരുത്, അതായത് മുഴുവന്‍ പ്രദക്ഷണം പാടില്ലെന്ന് പറയാറുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് ആര്‍ക്കും അറിയില്ലെന്നതാണ് വസ്തുത.
 
സര്‍വ്വചരാചരങ്ങളുടേയും ആദിയും അന്ത്യവുമായാണ് ശിവഭഗവാനെ കണക്കാക്കുന്നത്. ശിവനില്‍ നിന്നും ഒഴുകുന്ന ശക്തിയ്ക്ക് അവസാനമില്ലെന്ന വിശ്വാസം സൂചിപ്പിയ്ക്കുന്നതിനായാണ് ഓവുചാല്‍ ശിവപ്രതിഷ്ഠയോടനുബന്ധിച്ചു വെയ്ക്കുന്നത്. അതിനാൽ ഓവുചാലില്‍ കൂടി വരുന്നത് ശിവചൈതന്യമാണെന്നും അത് മറി കടക്കുന്നത് ശിവനോടുള്ള അനാദരവാണെന്നും വിശ്വസിയ്ക്കപ്പെടാനുള്ള കാരണം. 
 
ശിവന് അഭിഷേകം നടത്തുമ്പോൾ ഇതിലൂടെ പുറത്തു വരുന്ന പാലും വെള്ളവുമെല്ലാം തീര്‍ത്ഥമായി കരുതിയാണ് ഭക്തര്‍ സേവിക്കുന്നത്. പണ്ട് ശിവാരാധകനായ ഗാന്ധര്‍വ എന്ന രാജാവ് പാലഭിഷേകം നടത്തി ഓവുചാല്‍ മറികടന്നതിനാല്‍ ശക്തിയും അധികാരവുമെല്ലാം പോയെന്നുമുള്ള വിശ്വാസവും ഇതിന്റെ പിന്നിലുണ്ടെന്നാണ് പൂര്‍വ്വികര്‍ പറയുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍