‘റണ്‍വേ’യുടെ രണ്ടാം ഭാഗമായ ‘വളയാര്‍ പരമശിവം’ ആണ് ഈ പ്രൊജക്ടെന്നും ചില റിപ്പോര്‍ട്ടുകളില്‍ സൂചനയുണ്ട്. മുമ്പ് ജോഷി ചെയ്യാനിരുന്നതാണ് ഈ പ്രൊജക്ട്. എന്നാ ആദ്യമായി ഉദയന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ബ്രഹ്മാണ്ഡഹിറ്റാകണമെന്ന നിര്‍ബന്ധം ദിലീപിനും ഉണ്ടത്രേ. അതുകൊണ്ട് വാളയാര്‍ പരമശിവത്തിലൂടെ ഉദയന്‍ അരങ്ങേറട്ടെ എന്ന് തീരുമാനിച്ചതായാണ് അറിയുന്നത്.
2004ലാണ് റണ്‍വേ റിലീസാകുന്നത്. അന്ന് ദിലീപിനെ നായകനാക്കി ഒരു ആക്ഷന്‍ ചിത്രം ഒരുക്കാന്‍ പോകുന്നു എന്നറിഞ്ഞ് പലരും ജോഷിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. ആത്മഹത്യാപരമായ തീരുമാനമായിരിക്കും അതെന്നൊക്കെയാണ് ജോഷിക്ക് ലഭിച്ച ഉപദേശങ്ങള്‍. എന്നാല്‍ അതൊന്നും വകവയ്ക്കാതെ മുന്നോട്ടു പോയ ജോഷി റണ്‍വേ മെഗാഹിറ്റാക്കി മാറ്റി.