അറസ്റ്റോ ജയിൽ ജീവിതമോ ദിലീപേട്ടനെ ബാധിച്ചിട്ടില്ല: നമിത പ്രമോദ്

ചൊവ്വ, 12 ഡിസം‌ബര്‍ 2017 (13:53 IST)
നടി ആക്രമിയ്ക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായപ്പോഴും തിരിച്ച് ജാമ്യത്തില്‍ പുറത്തിറങ്ങിയപ്പോഴും നടൻ ദിലീപ് മാധ്യമങ്ങളോട് സംസാരിക്കാൻ കൂട്ടാക്കിയില്ല. മാധ്യമങ്ങളെ മുഴുവൻ അവഗണിക്കുകയായിരുന്നു ദിലീപ്.
 
അതുകൊണ്ട് തന്നെ ദിലീപിനെ കുറിച്ച് കൂടുതലൊന്നും അറിയാനും മാധ്യമങ്ങള്‍ക്കും ആരാധകര്‍ക്കും കഴിയുന്നില്ല. രണ്ട് ചിത്രങ്ങളുടെ തിരക്കിലാണ് ദിലീപ് ഇപ്പോൾ. കമ്മാരസംഭവത്തിന്റെ ഷൂട്ടിംഗ് പുരോഗമി‌ച്ചു കൊണ്ടിരിക്കുകയാണ്. നമിത പ്രമോദ് ആണ് നായിക. ചിത്രത്തിന്റെ വിശേഷങ്ങൾ താരം പങ്കുവെയ്ക്കുന്നു.
 
ജയിലിലേക്ക് പോകുന്നതിന് മുന്‍പും ജയിലില്‍ പോയി വന്ന ശേഷവും ഞാന്‍ ദിലീപേട്ടനൊപ്പം അഭിനയിക്കുന്നു. സെറ്റില്‍ ദിലീപേട്ടന്‍ യാതൊരു തരത്തിലുള്ള നിരുത്സാഹവും കാണിക്കുന്നില്ല എന്നും സാധാരണ പോലെ തന്നെയാണ് എന്നും നമിത പറയുന്നു. ചുരുക്കി പറഞ്ഞാൽ ദിലീപിൽ മാറ്റങ്ങളൊന്നും ഉണ്ടായി‌ട്ടില്ല.
 
നടി ആക്രമിയ്ക്ക്‌പ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലാവുന്നതിന് മുന്‍പേ കമ്മാരസംഭവത്തിന്റെ ഷൂട്ടിങ് തുടങ്ങിയിരുന്നു. ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷം വീണ്ടും ഷൂട്ടിങ് തുടങ്ങുകയായിരുന്നു.
 
ദിലീപിനൊപ്പം നമിത അഭിനയിക്കുന്ന അഞ്ചാമത്തെ സിനിമയാണ് കമ്മാരസംഭവം. സൗണ്ട് തോമ, വില്ലാളി വീരന്‍, ചന്ദ്രേട്ടന്‍ എവിടെയാ ഇന്നിവയാണ് മറ്റ് ചിത്രങ്ങള്‍. പ്രൊഫസര്‍ ഡിങ്കനിലും നായിക നമിത തന്നെയാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍