രാമായണ പാരായണം- പതിനാറാം ദിവസം

.സുന്ദരകാണ്ഡ

സകലശുകകുല വിമലതിലകിത കളേബരേ!
സാരസ്യപീയൂഷ സാരസര്‍വ്വസ്വമേ
കഥയ മമ കഥയ മമ കഥകളതിസാദരം
കാകുല്‍‌സ്ഥലീലകള്‍ കേട്ടാല്‍ മതിവരാ
കിളിമകളൊടതിസരസമിതി രഘുകുലാധിപന്‍
കീര്‍ത്തി കേട്ടീടുവാന്‍ ചോദിച്ചനന്തരം
കളമൊഴിയുമഴകിനൊടു തൊഴുതുചൊല്ലീടിനാള്‍
കാരുണ്യമൂര്‍ത്തിയെച്ചിന്തിച്ചു മാനസേ
ഹിമശഖരി സുതയൊടുചിരിച്ചു ഗംഗാധര-
നെങ്കിലോ കേട്ടു കൊള്‍കെന്നരുളിച്ചെയ്തു
ലവണജലനിധിശതകയോ ജനാവിസ്തൃതം
ലംഘിച്ചുലങ്കയില്‍ ചെല്ലുവാന്‍ മാരുതി
മനുജപരിവൃഢചരണനളിനയുഗളം മുദാ
മാനസേ ചിന്തിച്ചുറപ്പിച്ചു നിശ്ചലം
കപിവരരൊടമിതബല സഹിതമുരചെയ്തിതു
കണ്ടുകൊളിവിന്‍ നിങ്ങളെങ്കിലെല്ലാവരും
മമജനകസദൃശനഹ മതിചപലമംബരേ
മാനേനപോകുന്നിതാശരേശാലയേ
അജതനയതനയശരസമമധിക സാഹസാ-
ലദൈവപശ്യാമിരാമപത്നീമഹം
അഖിലജഗധധിപനൊടു വിരവൊടറിയിപ്പനി-
ങ്ങദ്യ കൃതാര്‍ത്ഥനായേന്‍ കൃതാര്‍ത്ഥോസ്മ്യഹം
പ്രണതജനബഹുജനനമരണ ഹരനാമകം
പ്രാണപ്രയാണകാലേ നിരൂപിപ്പവന്‍
ജനിമരണജലനിധിയെ വിരവൊടുകടക്കുമ-
ജ്ജന്മനാ കിം പുനസ്തസ്യ ദൂതോസ്മ്യഹം
തദനു മമ ഹൃദി സപദി രഘുപതിരനാരതം
തസ്യാംഗുലീയവുമുണ്ടു ശിരസി മേ
കിമപി നഹി ഭയമുദധി സപദിതരിതും;നിങ്ങള്‍
കീശപ്രവരരേ! ഖേദിയായ്കേതുമേ
ഇതിപവനതനയനുരചെയ്തു വാലും നിജ-
മേറ്റമുയര്‍ത്തിപ്പരത്തി കരങ്ങളും
അതിവിപുല ഗളതലവുമാര്‍ജ്ജവമാക്കിനി-
നാകുഞ്ചിയ്താംഘ്രിയായൂദ്ധ്വനയനനായ്
ദശവദനപുരിയില്‍ നിജ ഹൃദയവുമുറപ്പിച്ചു
ദക്ഷിണദിക്കുമാലോക്യ ചാടീടിനാന്‍


മാര്‍ഗ്ഗവിഘ്ന

പതഗപതിരിവ പവനസുതനഥ വിഹായസാ
ഭാനുബിംബാഭയാ പോകും ദശാന്തരേ
അമരസമുദയമനിലതനയ ബലവേഗങ്ങ-
ളാലോക്യ ചൊന്നാര്‍ പരീക്ഷണാര്‍ത്ഥം തദാ
സുരസയൊടു പവനസുഖഗതി മുടക്കുവാന്‍
തൂര്‍ണ്ണം നടന്നിതു നാഗജനനിയും
ത്വരിതമനിലജ മതിബലങ്ങളറിഞ്ഞതി-
സൂക്ഷ്മദൃശ്യാ വരികെന്നതു കേട്ടവള്‍
ഗഗനപഥി പവനസുത ജവഗതി മുടക്കുവാന്‍
ഗര്‍വ്വേണ ചെന്നു തത്സന്നിധൌ മേവിനാള്‍
കഠിനതരമലറിയവളവനൊടുര ചെയ്തിതു
“കണ്ടീലയോ ഭവാനനെന്നെക്കപിവര!
ഭയരഹിതമിതുവഴി നടക്കുന്നവര്‍കളെ
ഭക്ഷിപ്പതിന്നുമാം കല്‍പ്പിച്ചതീശ്വരന്‍
വിധിവിഹിതമശനമിതു നൂനമദ്യ ത്വയാ
വീരാ! വിശപ്പെനിക്കേറ്റമുണ്ടോര്‍ക്ക നീ
മമവദന കുഹരമതില്‍ വിരവിനൊടു പൂക നീ
മറ്റൊന്നുമോര്‍ത്തു കാലം കളയാകെടോ!”
സരസമിതി രഭസതരമതനു സുരസാഗിരം
സാഹസാല്‍ കേട്ടനിലാത്മജന്‍ ചൊല്ലിനാന്‍:


“അഹമഖിലജഗദധിപനമ ഗുരുശാസനാ-
ലാശു സീതാന്വേഷണത്തിന്നു പോകുന്നു
അവളെ നിശിചരപുരിയില്‍ വിരവിനൊടു ചെന്നുക-
ണ്ടദ്യ വാ ശ്വോ വാ വരുന്നതുമുണ്ടു ഞാന്‍
ജനക നരപതിദുഹിതൃ ചരിതമഖിലം ദ്രുതം
ചെന്നു രഘുപതിയോടറിയിച്ചു ഞാന്‍
തവവദന കുഹരമതിലപഗത ഭയാകുലം
താല്പര്യമുള്‍ക്കൊണ്ടു വന്നു പുക്കീടുവന്‍
അനൃതമകതളിരിലൊരു പൊഴുതുമറിവീലഹ-
മാശു മാര്‍ഗ്ഗം ദേഹി ദേവീ നമോസ്തുതേ”
തദനു കപികുലവരനൊടവളുമുര ചെയ്തിതു
“ദാഹവും ക്ഷുത്തും പൊറുക്കരുതേതുമേ”
“മനസി തവ സുദൃഢമിതി യദി സപദി സാദരം
വാ പിളര്‍ന്നീടെ”ന്നു മാരുതി ചൊല്ലിനാന്‍
അതിവിപുലമുടലുമൊരു യോജനായാമമാ-
യാശുഗ നന്ദനന്‍ നിന്നതു കണ്ടവള്‍
അതിലധികതര വദന വിവരമൊടനാകുല-
മത്ഭുതമായഞ്ചു യോജനാവിസ്തൃതം
പവനതനയനുമതിനു ഝടിതി ദശയോജന
പരിമിതി കലര്‍ന്നു കാണായോരനന്തരം
നിജമനസി ഗുരുകുതുകമൊടു സുരസയും തദാ
നിന്നാളിരുപതു യോജനവായുവുമായ്
മുഖകുഹരമതിവിപുലമിതി കരുതി മാരുതി
മുപ്പതുയോജനവണമായ് മേവിനാന്‍
അലമലമിത്യമമലനരുതു ജയമാര്‍ക്കുമെ-
ന്നന്‍പതുയോജന വാ പിളര്‍ന്നീടിനാള്‍
അതുപൊഴുതു പവനസുതനതി കൃശശരീരനാ-
യംഗുഷ്ഠതുല്യനായുള്‍പ്പുക്കരുളിനാന്‍
തദനുലഘുതരമവനുമുരുതരതപോ ബലാല്‍
തത്ര പുറത്തു പുറപ്പെട്ടു ചൊല്ലിനാന്‍:

വെബ്ദുനിയ വായിക്കുക