നാണയങ്ങള്‍ ചരിത്രത്തിലേക്ക്

പഴയ നാണയങ്ങള്‍ ചരിത്രമാണ്. ഇവ കഴിഞ്ഞുപോയ നൂറ്റാണ്ടുകളിലെ വ്യവാഹരങ്ങള്‍ നിയന്ത്രിച്ചു. രാജവാഴ്ചയുടെയും കോളനി അധീശത്വത്തിന്‍റെയും കഥകള്‍ പറയുന്നവയാണ് നാണയപ്രദര്‍ശനങ്ങള്‍.

വി.ജെ.ടി ഹാളില്‍ നടന്ന നാണയ പ്രദര്‍ശനം പുരാവസ്തു പ്രേമികളെ ആകര്‍ഷിച്ചു.

മുവായിരം വര്‍ഷം പഴക്കമുള്ളവ തൊട്ട് എ.ഡി. രണ്ടായിരം വരെയുള്ള നാണയങ്ങള്‍ പ്രദര്‍ശനത്തിനുണ്ട്. ഇതില്‍ ഇരുന്നൂറ്റി നാല്‍പ്പത്തിയഞ്ച് രാജ്യങ്ങളില്‍ നിന്നും നാട്ടുരാജ്യങ്ങളില്‍ നിന്നുമുളള നാണയങ്ങള്‍ ഉള്‍പ്പെടുന്നു.

മൂവായിരം നാണയങ്ങളുടെ പ്രദര്‍ശനത്തില്‍ അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ കാലത്തുള്ള നാണയങ്ങളാണ് ഏറ്റവും പഴക്കമുള്ളവ.

അത്യപൂര്‍വങ്ങളായ ശ്രീരാമപട്ടാഭിഷേക നാണയങ്ങളും പ്രദര്‍ശനത്തിലുണ്ട്. ഇതില്‍ രാമ-ലക്സ്മണന്‍ മാരുടെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നു. ഇവയ്ക്ക് നാണയമെന്നതിലേറെ ക്ഷേത്രവസ്തുവെന്ന നിലയിലാണ് പ്രാധാന്യം.

പേര്‍ഷ്യന്‍, റോമന്‍, ഇസ്ളാമിക നാണയങ്ങളും തിരുവിതാംകൂറിന്‍റെ നാണയങ്ങളും പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നു.

പ്രദര്‍ശനം ഗിന്നസ് ലോകറിക്കോഡിലേക്കുള്ള വാതായനമായിട്ടാണ് പ്രദര്‍ശനകാരന്‍ പൂവാര്‍ വലിയവിതോപ്പ് ജസ്റ്റിന്‍ ഗില്‍ബര്‍ട്ട് ലോപ്പസ് കാണുന്നത്. ഇപ്പോള്‍ ലോക റിക്കാര്‍ഡ് ഇരുന്നുറ്റി മുപ്പത് രാജ്യങ്ങളില്‍ നിന്നുള്ള നാണയങ്ങളുടെ ഉടമ പൂനെ സ്വദേശി രാഹുല്‍ സനന്ദിനാണ്.

വെബ്ദുനിയ വായിക്കുക