ഏകാദശി വ്രതനിഷ്ഠകള്‍

WDWD
ഏകാദശി എന്നാല്‍ പതിനൊന്ന് എന്നര്‍ഥം. പതിനൊനാമത്തെ തിഥിയാണ് ഏകാദശി .ജ-ീവിതകാല സൗഖ്യവും പരലോക മൊക്ഷവുമാണ് ഏകാദശി നോല്‍ക്കുന്നതുകൊണ്ട് കാംക്ഷിക്കുന്നത്.

മാസത്തില്‍ രണ്ടു പ്രാവശ്യമുണ്ടാകും ഏകാദശി. വെളുത്തവാവും കരുത്തവാവും കഴിഞ്ഞു വരുന്ന പതിനൊന്നാമത്തെ വിവസങ്ങളില്‍!. ഏകാദശീവ്രതം നോല്‍ക്കുന്നത് ഭൂക്തിയും മുക്തിയും ലഭിക്കാനുതകും. വിഷ്ണുവിനും ദേവിക്കും പ്രിയങ്കരമാണിത്.

ഏകാദശിയുടെ തലേ ദിവസം -ദശമിദിവസം - ഒരു നേരമേ ഭക്ഷണം കഴിക്കാവൂ. മെത്തേമേലുറങ്ങരുത്. വെറും തറയില്‍ ശയിക്കണം. സഹശയനം ഒഴിവാക്കണം.

ഏകാദശീദിനത്തില്‍ പുലര്‍കാലത്തു കുളിച്ച് കായശുദ്ധിവരുത്തി വെള്ളവസ്ത്രം ധരിക്കണം. വിഷ്ണുഭഗവാനെ ധ്യാനിച്ച് വിഷ്ണുക്ഷേത്രത്തില്‍ പ്രദക്ഷിണം ചെയ്തു കഴിച്ചുകൂട്ടണം. ഉണ്ണുവാനോ ഉറങ്ങുവാനോ പാടില്ല.

തൈലതാംബൂലാദികളും സ്ത്രീസേവയും കോപവും ത്യജിക്കണം.ചിലര്‍ ഏകാദശിദിനത്തില്‍ ഉമിക്കരികൊണ്ടു പോലും പല്ലു തേക്കാറില്ലത്രേ - നെല്ലിന്‍റെ അംശമായ ഉമി നിഷിദ്ധമായതു കൊണ്ട്!


തുളസീതീര്‍ത്ഥം മാത്രം സേവിക്കുന്നത് ഉത്തമം. ജലംപോലും ത്യജിക്കുകയാണ് അത്യത്തമം എന്നു കരുതപ്പെടുന്നു.

ഇതു പ്രയാസാമാണെങ്കില്‍ ഫലമൂലാദികള്‍ ഭൂജിക്കാം....മൗനം ആചരിക്കുന്നതു നന്ന്. യഥാവിധി ബ്രാഹ്മണര്‍ക്കു ദാനം ചെയ്യണം. വെറും നിലത്തിലേ ഇരിക്കാവൂ.

ദ്വാദശിദിനത്തില്‍ കുളിച്ച് ദിനകൃത്യങ്ങളും കഴിച്ച് വിഷ്ണുപൂജ ചെയ്യണം. ബ്രാഹ്മണരെ പാദക്ഷാളനം ചെയ്ത് വേദവിധി അനുസരിച്ചു പൂജിച്ച് ഭുജിക്കണം.

അവര്‍ക്കു വസ്ത്രം, സ്വര്‍ണം തുടങ്ങിയ ഭക്തിയോടെ ദാനം ചെയ്യണം. അതിനു ശേഷം മാത്രമേ പാരണ നടത്താവൂ.'' എന്നിട്ടേ ഏകാദശിവ്രതം സമാപിക്കൂ.

ശുദ്ധോപവാസമാണു വേണ്ടതെങ്കിലും പലര്‍ക്കും അതിനു സാധിച്ചെന്നു വരികയില്ല. എന്നാല്‍, അരിഭക്ഷണം വര്‍ജിക്കണമെന്നത് എല്ലാവരും ആചരിച്ചു വരുന്നു. അരി വേവിച്ച ചോറ്, അരികൊണ്ടുണ്ടാക്കിയ പലഹാരങ്ങള്‍ എല്ലാം അന്നു വര്‍ജ്യമാണ്.

ചാമ, ഗോതന്പ് എന്നിവകൊണ്ടുണ്ടാക്കിയ ചോറു കഴിക്കാം. കൂടെ പയര്‍ പുഴുക്ക് , നേതന്ത്രക്കായ ചുട്ടത്, ചെറുപയര്‍ വേവിച്ചത്, ഈന്തിന്‍കായപ്പലഹാരം തുടങ്ങിയവയും ആകാം.

വെബ്ദുനിയ വായിക്കുക