വേദന സംഹാരികള്‍ വീട്ടില്‍ തയ്യാറാക്കാം, ചെയ്യേണ്ടത് ഇങ്ങനെ

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 6 ജൂലൈ 2022 (12:26 IST)
തുളസിയില ഇട്ട് തിളപ്പിച്ച വെള്ളം, ആര്യവേപ്പില ഇട്ട് തിളപ്പിച്ച വെള്ളം, ബാം ഇട്ട് തിളപ്പിച്ച വെള്ളം ഇതെല്ലാം വേദനസംഹാരി ആയിട്ട് ഉപയോഗിക്കാന്‍ കഴിയുന്നതാണ്. ചെറുനാരങ്ങ ചെറുതായി അരിഞ്ഞ് നല്ലെണ്ണയില്‍ ചൂടാക്കി കിഴി പിടിക്കുന്നത് നടുവേദനയ്ക്ക് ഉപകാരപ്രദമാകും. എരിക്കിന്‍തൊലി വേപ്പെണ്ണയില്‍ കാച്ചി പുരട്ടുന്നതും,നല്ലെണ്ണയില്‍ മല്ലിപ്പൊടി ചേര്‍ത്തു ചാലിച്ച് ചൂടാക്കി ചെറുചൂടോടെ വേദനയുള്ളിടത്ത് പുരട്ടുന്നതും നീരിറക്കത്തിന് സഹായിക്കും. ഔഷധങ്ങളും ഐസ് പാളികളുമൊക്കെ ഉപയോഗിച്ചും വേദനകള്‍ കുറയ്ക്കാം
 
വേദനകളില്‍ തലവേദനയും നടുവേദനയും കഴിഞ്ഞാല്‍ മുന്നില്‍ നില്‍ക്കുന്നത് കഴുത്ത് വേദനയാണ്.കഴുത്ത് വേദയ്ക്കും ചെറുചൂട് വെള്ളത്തില്‍ ആവി പിടിക്കുന്നത് നല്ലതാണ്. കഴുത്ത് അനക്കാന്‍ കഴിയാത്ത അത്രയും വേദനയാണെങ്കില്‍ കോഴിമുട്ടയുടെ വെള്ളയില്‍ ഇന്തുപ്പും നെയ്യും ചേര്‍ത്തു ചാലിച്ച് ചൂടാക്കി കഴുത്തില്‍ പുരട്ടുക. എരുക്കിലയില്‍ എണ്ണയും നെയ്യും പുരട്ടി ചൂടു പിടിപ്പിച്ച് കഴുത്തില്‍ വച്ചു കെട്ടുന്നതും കഴുത്തു വേദന ശമിക്കാന്‍ സഹായിക്കും.
 
പല്ലുവേദനയുള്ളവര്‍ ഇളംചൂടുവെള്ളം കവിള്‍ക്കൊള്ളുക. നന്നായി കുലുക്കുകുഴിയുമ്പോള്‍ പല്ലിനിടയില്‍ ഭക്ഷണസാധനങ്ങള്‍ കയറി ഇരിക്കുന്നതു മൂലമുള്ള പല്ലുവേദനയാണെങ്കില്‍ കുറയുന്നതാണ്. ഒപ്പം ഓരോ തവണ ഭക്ഷണം കഴിച്ചു കഴിഞ്ഞും ഉപ്പിട്ട ഇളംചൂടുവെള്ളം കൊണ്ടു വായ കഴുകുന്നതു നല്ലതാണ്. ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് ഇടിവോ ചതവോ ഉണ്ടാകുകയാണെങ്കില്‍ ഐസ് പിടിക്കുന്നത് നല്ലതായിരിക്കും. നീര് വെക്കാതിരിക്കാന്‍ ഇത് സഹായിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍