സാധാരണയില്‍ കൂടുതല്‍ വെള്ളം കുടിക്കേണ്ട ദിവസങ്ങള്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതെല്ലാം

തിങ്കള്‍, 14 മാര്‍ച്ച് 2022 (07:56 IST)
സംസ്ഥാനത്ത് കനത്ത ചൂട് തുടരുകയാണ്. പലയിടങ്ങളിലും 40 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചൂട് കൂടുന്ന സാഹചര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. 
 
വെയിലത്ത് ജോലി ചെയ്യുന്നവര്‍ ജോലി സമയം ക്രമീകരിക്കണം. ചൂട് തീവ്രമാകുന്ന 12 മുതല്‍ മൂന്ന് വരെയുള്ള സമയത്ത് വിശ്രമിക്കുക. പകരം രാവിലെ നേരത്തെ ജോലി ആരംഭിക്കുന്ന തരത്തില്‍ സമയം ക്രമീകരിക്കുക. സൂര്യാതപത്തിനു സാധ്യതയുള്ളതിനാല്‍ പുറത്തിറങ്ങുന്നവര്‍ കുട ഉപയോഗിക്കുന്നതും ശരീരം പൂര്‍ണമായി മൂടുന്ന തരത്തില്‍ വസ്ത്രം ധരിക്കുന്നതും നല്ലതാണ്. ചൂട് കുറഞ്ഞ വസ്ത്രങ്ങള്‍ ഉപയോഗിക്കണം. നിര്‍ജ്ജലീകരണത്തിനു സാധ്യത കൂടുതല്‍ ആയതിനാല്‍ ധാരാളം വെള്ളം കുടിക്കണം. ഏറ്റവും ചുരുങ്ങിയത് മൂന്ന് ലിറ്റര്‍ മുതല്‍ നാല് ലിറ്റര്‍ വരെ വെള്ളം ഒരു ദിവസം കുടിക്കണം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍