ഷാംപൂ ഉപയോഗിച്ചു കുളിച്ചാല്‍ മുടി കൊഴിയുമോ?

രേണുക വേണു

ശനി, 14 ഡിസം‌ബര്‍ 2024 (08:00 IST)
തലയും മുടിയും വൃത്തിയാക്കാന്‍ ഷാംപൂ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ കൂടുതല്‍ പേരും. എന്നാല്‍ ഷാംപൂ ഉപയോഗിക്കുന്നത് മുടി കൊഴിച്ചിലിന് കാരണമാകുമെന്ന തെറ്റായ ഒരു വിശ്വാസം നമുക്കിടയിലുണ്ട്. ഷാംപൂ ഉപയോഗിച്ചതു കൊണ്ട് മാത്രം നിങ്ങളുടെ മുടി കൊഴിയില്ലെന്ന് മനസിലാക്കുക. 
 
ഷാംപൂവിലെ സള്‍ഫേറ്റ് അംശം മുടി കൊഴിച്ചിലിനു കാരണമാകുമെന്ന് പ്രചാരണം നടക്കുന്നുണ്ട്. എന്നാല്‍ ഇതിനു ശാസ്ത്രീയമായ ഒരു പിന്‍ബലവും ഇല്ല. ദിവസവും മുടി ഷാംപൂ ചെയ്യേണ്ടത് തലയോട്ടി വൃത്തിയായിരിക്കാന്‍ അത്യാവശ്യമാണ്. തലയോട്ടിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്ക്, വിയര്‍പ്പ് എന്നിവ നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഷാംപൂ ഉപയോഗിച്ച് തല കുളിക്കുന്നത് നല്ലതാണ്. 
 
ഷാംപൂ ഉപയോഗിച്ച് തല പതപ്പിച്ച് കഴുകുമ്പോള്‍ ചിലപ്പോള്‍ മുടി കൊഴിയുന്നതായി തോന്നും. നിര്‍ജീവ അവസ്ഥയില്‍ എത്തി കൊഴിയാനായി നില്‍ക്കുന്ന മോശം മുടിയായിരിക്കും അത്. അല്ലാതെ ഷാംപൂ കാരണം കൊഴിയുന്നത് അല്ല. തല കഴുകാന്‍ ഷാംപൂവാണ് എപ്പോഴും ഉപയോഗിക്കേണ്ടത്, സോപ്പ് ഉപയോഗിക്കരുത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍