ഉച്ചഭക്ഷണം വൈകികഴിക്കുന്നവരില്‍ പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകാം, ഇക്കാര്യങ്ങള്‍ അറിയണം

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 11 ഓഗസ്റ്റ് 2023 (08:33 IST)
മനുഷ്യന്റെ ശരീരത്തിനു ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഭക്ഷണം. മലയാളികള്‍ പൊതുവെ മൂന്ന് നേരം ഭക്ഷണം കഴിക്കുന്നവരാണ്. എന്നാല്‍ ഭക്ഷണം കഴിക്കാന്‍ കൃത്യമായ നേരവും സമയവുമുണ്ട്. ഉച്ചഭക്ഷണം 12 നും ഒന്നിനും ഇടയില്‍ കഴിക്കുന്നതാണ് ഉചിതം. ഉച്ചഭക്ഷണം വൈകി കഴിക്കുന്നവരില്‍ പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ കാണപ്പെടുന്നു. ഉച്ചഭക്ഷണത്തില്‍ പച്ചക്കറികള്‍ ധാരാളം ചേര്‍ക്കാന്‍ ശ്രമിക്കണം.
 
വളരെ മിതമായി മാത്രമേ അത്താഴം കഴിക്കാവൂ. രാത്രി എട്ട് മണിക്ക് മുന്‍പ് നിര്‍ബന്ധമായും അത്താഴം കഴിക്കണം. കട്ടിയുള്ള ഭക്ഷണങ്ങള്‍ രാത്രി ഒഴിവാക്കുക. കിടക്കുന്നതിനും രണ്ടര മണിക്കൂര്‍ മുന്‍പെങ്കിലും അത്താഴം കഴിച്ചിരിക്കണം. രാത്രി ഫ്രൂട്ട്സ് കഴിക്കുന്നതാണ് ആരോഗ്യത്തിനു കൂടുതല്‍ നല്ലത്.

അനുബന്ധ വാര്‍ത്തകള്‍

Next Article