നനഞ്ഞ മുടി ചീകരുത്, കാരണം ഇതാണ്!

വ്യാഴം, 10 ജനുവരി 2019 (08:43 IST)
സ്‌ത്രീകളും പുരുഷന്മാരും ഒരുപോലെ ശ്രദ്ധകൊടുക്കുന്നതാണ് തലമുടി. മുടികൊഴിച്ചിൽ ഇല്ലാതാക്കാനും താരൻ കളയാനും മുടി തഴച്ചുവളരാനുമൊക്കെ പലതരത്തിലുള്ള് മരുന്നുകളും മറ്റും പരീക്ഷിച്ച് മടുത്തവർ കൂടിയായിരിക്കും പലരും. എന്നാൽ തല കഴികിയതിന് ശേഷം ചെയ്യുന്ന ചില കാര്യങ്ങൾ മുടികൊഴിച്ചിലിന് കാരണമാകും.
 
തല കഴുകിയതിന് തൊട്ടുപിന്നാലെ മുടിയില്‍ തോര്‍ത്ത് ചുറ്റിക്കെട്ടുന്നത് മുടിയിലുള്ള സ്വാഭാവികമായ എണ്ണമയത്തെ ഇല്ലാതാക്കുന്നു. മാത്രമല്ല മുടിയുടെ ആരോഗ്യം നശിക്കുന്നതിനും കാരണമാകുന്നു. കൂടാതെ നനഞ്ഞ മുടി ചീകുന്നതും മുടികൊഴിച്ചിലിനും മറ്റും കാരണമാകും.
 
മുടി അമര്‍ത്തി തുടക്കുന്നത് ഇത് മുടിയുടെ സ്വാഭാവികത നഷ്ടപ്പെടുന്നതിന് കാരണമാകുന്നു. ദിവസവും മുടി കഴുകുന്നതും നല്ലതല്ല. ഇത് മുടിയെ പലപ്പോഴും അസ്വസ്ഥമാക്കുന്നു. മുടി കഴുകുമ്പോൾ കൂടുതല്‍ സമയം എടുത്ത് കഴുകുന്നതും ശ്രദ്ധിക്കേണ്ടതാണ്. ഇത് തലയോട്ടിയിലെ സ്വാഭാവികത നഷ്ടപ്പെടുത്തുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍