World Sleep Day 2023: ഇന്ന് ലോക ഉറക്കദിനം. മാര്‍ച്ച് മാസത്തിലെ മൂന്നാം വെള്ളിയാണ് ലോക ഉറക്കദിനമായി ആചരിക്കുന്നത്. നല്ല ഉറക്കത്തിന്റെ പ്രാധാന്യത്തെ കുറിച്ച് മനസിലാക്കാനും ഉറക്കസംബന്ധമായ കാര്യങ്ങളില്‍ ബോധവാന്‍മാരാകാനുമാണ് ഈ ദിവസം പ്രയോജനപ്പെടുത്തേണ്ടത്. 2008 ലാണ് വേള്‍ഡ് സ്ലീപ്പ് ഡേ കമ്മിറ്റി ഇങ്ങനെയൊരു ദിവസം ആചരിക്കാന്‍ മേല്‍ക്കൈ എടുത്തത്. 'നല്ല ആരോഗ്യത്തിന് ഉറക്കം അത്യാവശ്യം' എന്നതാണ് ഈ വര്‍ഷത്തെ ലോക ഉറക്ക ദിനത്തിന്റെ ആപ്തവാക്യം.