വെറുതെ കുറച്ച് നേരം നടക്കുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല !

വ്യാഴം, 16 മാര്‍ച്ച് 2023 (10:47 IST)
രാവിലെയും വൈകിട്ടും കുറച്ച് നേരം നടക്കുന്നത് വ്യായാമമായാണ് നമ്മളില്‍ പലരും കരുതുന്നത്. എന്നാല്‍ അതൊരു വ്യായാമമല്ല. അല്‍പ്പദൂരം നടക്കുന്നതുകൊണ്ട് ശരീരത്തിനു പ്രത്യേകിച്ച് ഗുണങ്ങളൊന്നും ലഭിക്കുന്നില്ലെന്നാണ് പഠനങ്ങള്‍. ശരീരത്തിലെ കൊഴുപ്പ് ഉരുകി പോകണമെങ്കില്‍ കഠിനമായ വ്യായാമ മുറയില്‍ ഏര്‍പ്പെടുക തന്നെ വേണം. 
 
പ്രായമാകുമ്പോള്‍ തുട പോലെയുള്ള ശരീരഭാഗങ്ങളിലെ പേശികളുടെ ബലം പൊതുവെ കുറയും. പേശികള്‍ വേണ്ടവിധം ഉപയോഗിക്കാത്തതാണ് ബലം കുറയാന്‍ പ്രധാന കാരണം. പേശികളുടെ കരുത്ത് നിലനിര്‍ത്തണമെങ്കില്‍ വേണ്ടവിധം വ്യായാമത്തില്‍ ഏര്‍പ്പെടുകയാണ് വേണ്ടത്. ഓടുകയോ കൂടുതല്‍ ശക്തമായ വ്യായാമത്തില്‍ ഏര്‍പ്പെടുകയോ വേണം. നടന്നതുകൊണ്ട് മാത്രം പേശികള്‍ക്ക് കരുത്ത് ഉണ്ടാകില്ല.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍